• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

കേരളത്തിന് കൈത്താങ്ങാകാം... ദുരിതത്തില്‍ പെട്ടവരെ സഹായിക്കാന്‍ നിങ്ങള്‍ക്ക് എന്തൊക്കെ ചെയ്യാനാകും? കാണൂ.

തിരുവനന്തപുരം: സംസ്ഥാനത്തെ മലയോര ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. മഴക്കെടുതിയില്‍പെട്ട് 71 പേര്‍ക്കാണ് ജിവന്‍ നഷ്ടമായത്. അറുപതിനായിരത്തിലധികം പേര്‍ക്ക് വീടുകള്‍ നഷ്ടപ്പട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഞായറാഴ്ച കേരളത്തിലെത്തി പ്രളയ ബാധിത പ്രദേശത്ത് സന്ദര്‍ശനം നടത്തിയിരുന്നു. കരളത്തിലെ ഈ നിര്‍ണ്ണായക അവസ്ഥയില്‍ സഹായ വാഗ്ധാനങ്ങളുമായി നിരവധി പേരാണ് രംഗത്ത് എത്തിയത്. കേന്ദ്രസഹായമായി കേരളത്തിന് 100 കോടി രാജ്നാഥ്സിങ് വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.

എന്‍ജിഓ കളും കേരള സര്‍ക്കാരും ജനങ്ങള്‍ക്ക് വേണ്ടിയുള്ള സഹായങ്ങളുമായി മുന്നോട്ട് നീങ്ങുകയാണ്. ജനങ്ങളോട് സഹായങ്ങളും മുഖ്യമന്ത്രി പിണറായി വിജയന്‍ സാമ്ബത്തിക സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഞായറാഴ്ച പിണറായി വിജയന്‍ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശസിച്ചതിന് തൊട്ടു പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്‍ആര്‍ഐ സഹായങ്ങളും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം. ഇതാണ് സംഭാവനകള്‍ അയക്കാനുള്ള വിവരം.

Name of Donee: CMDRF

Account number : 67319948232

Bank: State Bank of India

Branch: City branch, Thiruvananthapuram

IFSC Code: SBIN0070028

ഫേസ്ബു്ക് പോസ്റ്റിലൂടെ കണ്ണൂര്‍ ജില്ലാ കലക്ടരും ദുരിതാശ്വാസ ക്യാംപിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു.

ഭക്ഷണം പാകം ചെയ്യാനാവാശ്യമായ പാത്രങ്ങളും അനുബന്ധ സാധനങ്ങള്‍,

അത്യാവശ്യമായി വീടുകളില്‍ വേണ്ട മേശ, കസേര പോലുള്ള സാധനങ്ങള്‍

അരിയും മറ്റ് പലവ്യഞ്ജന സാധനങ്ങളും, ചെരിപ്പ്, മഗ്, ബക്കറ്റ് എന്നിവയായിരുന്നു കണ്ണൂര്‍ ജില്ല കലക്ടര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സാധനങ്ങള്‍ എത്തിക്കേണ്ട വിലാസം:

കണ്‍ട്രോള്‍ റൂം, കലക്‌ട്രേറ്റ്, കണ്ണൂര്‍-670002, ഫോണ്‍: 9446682300, 04972700645

ഇടുക്കി കലക്ടറും ദുരിതാശ്വാസ ക്യാംപുകലിലേക്ക് സാധനങ്ങള്‍ എത്തിക്കാനുള്ള സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ജില്ല കലക്ടര്‍ ഇടുക്കി, ഇടുക്കി കലക്‌ട്രേറ്റ്, പൈനാവ് പിഔ, കുയിലിമല, ഇടുക്കി- 685603 എന്നീ വിലാസത്തിലാണ് അത്യാവശ്യ സാധനങ്ങള്‍ എത്തിക്കേണ്ടത്.

വയനാട് എറമാകുളം കലക്ടര്‍മാരും സാമ്ബത്തിക സഹായങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് ക്യാംപെയിന്‍ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുകയാണ്.

ദുരിതാശ്വാസ നിധിയിലേക്കുള്ള സാമ്ബത്തിക സമാഹരണത്തിനായി സോഷ്യല്‍ മീഡിയയിലും ക്യാംപെയിന്‍ നടക്കുന്നുണ്ട്. എറണാകുളം ജില്ലാ ഭരണ കൂടവുംമായി സംയോജിച്ച്‌ സോഷ്യല്‍ മീഡിയ കലക്ടീവ് എന്ന സംഘടന #DoForKerala എന്ന ഹാഷ് ടാഗോടെ സോഷ്യല്‍ മീഡിയയില്‍ ക്യംപെയിന്‍ ആരംഭിച്ചിട്ടുണ്ട്. സഹായങ്ങള്‍ സമാഹരിക്കുന്നതിനായി നാല് കേന്ദ്രങ്ങളാണുള്ളത്. ട്രിവാന്‍ഡ്രം ക്ലബിന് എതിര്‍വശത്തുള്ള വിവേര്‍സ് വില്ലേജ്, വഴുതക്കാടുള്ള ശ്രീമൂലം ക്ലബ്, ബി ഹബ്, നാലാഞ്ചിറയിലുള്ള മാര്‍ ഇവാനിയോസ് വിദ്യാനഗര്‍. ജില്ലാ കോര്‍ഡിനേറ്റര്‍മാരെ ഫോണിലൂടെ ബന്ധപ്പെട്ടും ജനങ്ങള്‍ക്ക് സഹായങ്ങള്‍ ചെയ്യാം, 9809700000, 9895320567, 9544811555 എന്നീ നമ്ബറുകളിലാണ് ബന്ധപ്പെടേണ്ടത്.

ഇന്‍ഫോസിസിലും യുഎസ്ടി ഗ്ലോബലിലും സഹായങ്ങള്‍ സ്വീകരിക്കാനുള്ള കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് വീവേഴ്സ് വില്ലേജിന്റെ സ്ഥാപക ശോഭ വിശ്വനാഥ് പറഞ്ഞു. ബെഡ് ഷീറ്റ്, കിടക്കാനുള്ള പായ, ബ്ലാങ്കറ്റ്, തുണികള്‍, ബാത്തിങ് ടവല്‍, റസ്ക്, ബിസ്ക്കറ്റ്, 20 ലിറ്റര്‍ കാന്‍ കുടിവെള്ളം, അറി, പഞ്ചസാര, ഉപ്പ്, ചായ, കാപ്പി, വാട്ടര്‍ പ്യൂരിഫൈയിങ് ക്ലോറിന്‍ ടാബ്ലറ്റ്, ഓആര്‍എസ് പാക്കറ്റുകള്‍, ആന്റിസെപ്റ്റിക്ക് ലോഷന്‍, കൊതുകിതിരികള്‍, ബ്ലിച്ചിങ് പൗഡറുകള്‍, സാനിട്ടറി നാപ്കിന്‍, പേസ്റ്റ്, ബ്രഷ്, സോപ്പ്, വാഷിങ് സോപ്പ്, മെഴുകുതിരികള്‍, തീപ്പെട്ടി, സ്കൂള്‍ ബാഗുകള്‍, നോട്ട് ബുക്കുകള്‍, പെന്‍സില്‍, ബോക്സ്, പേന എന്നിവയും സാമ്ബത്തിക സഹായങ്ങളും ഇവിടെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04714013939 ഈ നമ്ബറില്‍ വീവേഴ്സ് വില്ലേജുമായി ബന്ധപെടാം.

Top