വയനാട് - താമരശ്ശേരി ചുരത്തിലെ നാലാം വളവില്‍ വിള്ളല്‍. കനത്ത മഴയെത്തുടര്‍ന്ന് ഇന്നലെ ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നെങ്കിലും വൈകുന്നേരത്തോടെ തന്നെ പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മഴയുടെ ശക്തി കുറഞ്ഞിരുന്നില്ല.
രാവിലെ മുതല്‍ കെ എസ് ആര് ടിസി ബസ്സുകള്‍ സര്‍വീസ് നടത്തിയിരുവെങ്കിലും ഉച്ചയോടെയാണ് ചുരത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലെ മഴയെത്തുടര്‍ന്ന് വയനാട് ജില്ല ഒറ്റപ്പെട്ടിരുന്നു. വന്‍നാശനഷ്ടമാണ് ജില്ലയില്‍ ഇതുവരെ ഉണ്ടായിരുന്നത്.
ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് വൈത്തിരി ഉള്‍പ്പെടെ പലയിടങ്ങളിലും വീടുകളെല്ലാം നശിച്ചിരുന്നു. അതേസമയം, വയനാട് ഉള്‍പ്പെടെ പതിനൊന്ന് ജില്ലകളില്‍ കഴിഞ്ഞ ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. വയനാട് വെള്ളാരം കുന്നില്‍ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ ഒരാളെ കാണാതായി. മണ്ണിടിഞ്ഞതിന് സമീപം കച്ചവടം നടത്തുന്ന മേപ്പാടി സ്വദേശി ഷൗക്കത്തിനെയാണ് കാണാതായത്. ഒഴുക്കില്‍പ്പെട്ട മറ്റൊരാളെ ഡിടിപിസി ജീവനക്കാര്‍ രക്ഷിച്ചു.