കൊല്‍ക്കത്ത: മികച്ച ഫോമിൽ തുടരുന്ന കേരളം തുടര്‍ച്ചയായ മൂന്നാം ജയത്തോടെ സന്തോഷ് ട്രോഫി ഫുട്ബോളിന്റെ സെമിഫൈനലിൽ പ്രവേശിച്ചു. നിര്‍ണായകമായ മത്സരത്തിൽ മഹാരാഷ്ട്രയെ മടക്കമില്ലാത്ത മൂന്ന് ഗോളിന് തകർത്താണ് കേരളം സെമിയിലേയ്ക്കുള്ള വഴിവെട്ടിയത്. ആദ്യ മത്സരത്തിൽ ചാണ്ഡീഗഢിനെയും രണ്ടാം മത്സരത്തിൽ മണിപ്പൂരിനെയുമാണ് കേരളം തോൽപിച്ചത്. ക്യാപ്റ്റന്‍ രാഹുല്‍ രാജും ജിതിന് എം.എസും കെ.പി രാഹുലുമാണ് കേരളത്തിനാണ് ഗോളുകള്‍ കണ്ടെത്തിയത്.
ക്യാപ്റ്റൻ രാഹുൽ വി.രാജ്, എം,എസ്. ജിതിന്, കെ.പി. രാഹുൽ എന്നിവരാണു കേരളത്തിന്റെ ഗോളുകൾ നേടിയത്. പെനൽറ്റിയിലൂടെ 23–ാം മിനിറ്റിൽ ക്യാപ്റ്റൻ രാഹുൽ വി.രാജ് കേരളത്തെ മുന്നിലെത്തിച്ചു. 39–ാം മിനിറ്റിൽ തന്റെ വ്യക്തിഗത പ്രകടനത്തിന്റെ അകമ്പടിയിൽ എം.എസ്. ജിതിൻ കേരളത്തിന്റെ ലീഡ് ഉയർത്തി. 58–ാം മിനിറ്റിൽ കെ.പി. രാഹുലിന്റെ വകയായിരുന്നു മൂന്നാമത്തെ ഗോൾ. ലഭിച്ച അവസരങ്ങൾ മുതലാക്കാനായിരുന്നെങ്കിൽ അരഡസൻ ഗോളിന്റെ വിജയം ഇന്നും കേരളത്തിനു കൈയ്യെത്തിപ്പിടിക്കാമായിരുന്നു. ഇന്നത്തെ ഗോൾ നേട്ടത്തോടെ എം.എസ്. ജിതിന് വ്യക്തിഗത ഗോൾ േനട്ടം നാലാക്കി ഉയർത്തി.