കൊച്ചി: ജമ്മു കാശ്മീരിലെ കത്ത്വവ പീഡന കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടന്ന ഹര്‍ത്താലുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്.
വ്യാജ ഹര്‍ത്താല്‍ വാര്‍ത്ത പ്രചരിപ്പിച്ചവരില്‍ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. ഇയാള്‍ എറണാകുളം സ്വദേശിയാണ്. സംഘത്തില്‍ കൂടുതല്‍ പേരുളളതായാണ് സംശയം. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ഫേസ്ബുക്ക് ഐഡികള്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്.
അതേസമയം, വ്യാജ ഐഡി ഉപയോഗിച്ചാണ് ഹര്‍ത്താല്‍ വാര്‍ത്ത പ്രചരിപ്പിച്ചതെന്ന് പോലീസ് കണ്ടെത്തി. ഇതോടെ സംഭവത്തിന് പിന്നില്‍ ശക്തമായ ഗൂഢാലോചന നടന്നെന്ന സംശയമാണ് പോലീസിന്.