യു എ ഇ യില്‍ വീണ്ടും മലയാളിക്ക് നറുക്കെടുപ്പിലൂടെ കോടികള്‍ സമ്മാനം . ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയറില്‍ മലയാളിയായ പിന്റോ പോള്‍ തൊമ്മനയ്ക്ക് ഒന്നാം സമ്മാനമായ ഒരു മില്യണ്‍ യുഎസ് ഡോളര്‍ ഏതാണ്ട് ആറരക്കോടി രൂപ ലഭിച്ചു.
36കാരനായ പിന്റോ ഷാര്‍ജയിലെ ഒരു വര്‍ക്ക്ഷോപ്പില്‍ ജീവനക്കാരന് ആണ്. സുഹൃത്തായ ഫ്രാന്‍സിസ് സെബാസ്റ്റ്യനുമായി ചേര്‍ന്നാണ് പിന്റോ ഭാഗ്യം പരീക്ഷിച്ചത്. ഒാണ്‍ലൈനില്‍ നിന്നെടുത്ത 268 സീരിസിലെ 2465 എന്ന ടിക്കറ്റ് നമ്ബറാണ് ഇരുവര്‍ക്കും ഭാഗ്യം കൊണ്ടുവന്നത്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലാണ് നറുക്കെടുപ്പ് നടന്നത്.
ഈ വര്‍ഷം മാത്രം നിരവധി മലയാളികള്‍ക്ക് യുഎഇയിലെ നറുക്കെടുപ്പുകളില്‍ വമ്ബന്‍ സമ്മാനങ്ങള്‍ ലഭിച്ചിരുന്നു. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ച ജോണ്‍ വര്‍ഗീസിന് 21 കോടിയില്‍ അധികം രൂപയാണ് ജോണ്‍ ലഭിച്ചത്.