തിരുവനന്തപുരം: കേരളത്തിലുണ്ടായ പ്രളയ ദുരന്തം ജനങ്ങള്‍ക്ക് കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. സംസ്ഥാനത്തുണ്ടായ പ്രളയം എത്രമാത്രം നാശനഷ്ടങ്ങളാണ് വരുത്തിവച്ചത് എന്നതിനെ സംബന്ധിച്ച് വിശദവിവരങ്ങള്‍ ശേഖരിക്കുന്നതിന് കേന്ദ്രസംഘം കേരളത്തിലെത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ സ്‌പെഷല്‍ സെക്രട്ടറിയായ ബി.ആര്‍. ശര്‍മ ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് വ്യക്തമാക്കി.
പ്രളയം വിഴുങ്ങിയ 12 ജില്ലകളില്‍ കേന്ദ്ര സംഘം വിശദമായ പരിശോധനകള്‍ നടത്തി. ദുരിതാശ്വാസ ക്യാംപുകള്‍ സംബന്ധിച്ചും രക്ഷാപ്രവര്‍ത്തനം സംബന്ധിച്ചും ജനത്തില്‍ നിന്ന് ഒരു പരാതിയും ഉണ്ടായില്ലെന്നത് അദ്ഭുതപ്പെടുത്തിയതായി ബി.ആര്‍. ശര്‍മ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസത്തിനും സര്‍ക്കാര്‍ കൈക്കൊണ്ട നിലപാടുകള്‍ അഭിനന്ദനീയമായിരുന്നുവെന്ന് ബി.ആര്‍. ശര്‍മ പറഞ്ഞു.ശുചികരണ പ്രവര്‍ത്തനങ്ങളിലും സര്‍ക്കാര്‍ വിജയിച്ചുവെന്ന് കേന്ദ്ര സംഘം പറഞ്ഞു.