ന്യൂഡല്‍ഹി: ഇന്ത്യയിലെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ആന്ധ്രാപ്രദേശിന് ഒന്നാം റാങ്ക്. പട്ടികയില്‍ ഏറ്റവും പിന്നിലാണ് കേരളം.
ആന്ധ്രയുടെ സമീപ സംസ്ഥാനമായ തെലുങ്കാനയാണ് വേഗത്തില്‍ വ്യവസായം ആരംഭിക്കാന്‍ കഴിയുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. കേരളത്തിന് 21-ാം റാങ്കാണ് ലഭിച്ചത്.
ഹരിയാന, ജാര്‍ഖണ്ഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ യാഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനത്തെത്തി. ഛത്തീസ്ഗഡ്, മധ്യപ്രദേശ്, കര്‍ണാടക, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങള്‍ ആദ്യ പത്തില്‍ ഇടംനേടി.
അതേസമയം, രാജ്യതലസ്ഥാനമായ ഡല്‍ഹി ഈ പട്ടികയില്‍ കേരളത്തിനും പിന്നിലായി 23-ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. 2016ല്‍ 19-ാം സ്ഥാനത്തായിരുന്നു ഡല്‍ഹി.
വ്യവസായ മന്ത്രാലയമാണ് സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും പ്രവര്‍ത്തനം വിലയിരുത്തി പട്ടിക തയാറാക്കിയത്.