ആലപ്പുഴ: കനത്ത മഴ ദുരന്തം വിതച്ച ആലപ്പുഴയിലെ കുട്ടനാട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശനം നടത്തില്ലെന്ന് സൂചന. മുഖ്യമന്ത്രി ദുരിത ബാധിത പ്രദേശം സന്ദര്‍ശിച്ചില്ലെങ്കില്‍ യോഗം ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ആലപ്പുഴയില്‍ അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇത്തരത്തില്‍ തീരുമാനമെടുത്തത്.
കുട്ടനാട്ടിലെ പ്രളയബാധിത പ്രദേശങ്ങളില്‍ ജില്ലയിലെ മൂന്നു മന്ത്രിമാരും സ്ഥലം എംഎല്‍എയും എത്താത്തത് വന്‍ വിവാദമുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഈ തീരുമാനം. അതി ശക്തമായ മഴയില്‍ നിരവധി നാശനഷ്ടങ്ങളാണ് കുട്ടനാട്ടില്‍ ഉണ്ടായത്. അതേ സമയം മന്ത്രി തോമസ് ഐസക്കിന്റെ സ്വന്തം ആയിട്ടുകൂടി സ്ഥലം സന്ദര്‍ശിച്ചിട്ടില്ലെന്ന ആക്ഷേപവും ഉണ്ട്.