കോട്ടയം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം താലൂക്കിലെ ചില പഞ്ചായത്തുകളില്‍ നാളെ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ആര്‍പ്പൂക്കര, അയ്മനം, കുമരകം, തിരുവാര്‍പ്പ് പഞ്ചായത്തുകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. അങ്കണവാടികള്‍ക്കും അവധിയായിരിക്കും.
കൈപ്പുഴ എസ്.കെ.വി എല്‍.പി.എസ്, പുന്നത്ര സെന്റ് ജോസഫ്സ് ഹൈസ്കൂള്‍, ജി.എല്‍.പി.എസ് അയര്‍ക്കുന്നം, മണര്‍കാട് ജി.യു.പി.എസ് എന്നിവടങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മഴയെ തുടര്‍ന്ന് അട്ടപ്പാടിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ ബുധനാഴ്ചയും അവധി നല്കി. കുട്ടനാട് താലൂക്കിലെ സ്കൂളുകള്‍ക്ക് ബുധന്‍, വ്യാഴം ദിവസങ്ങളിലും അവധിയായിരിക്കും.