ഡിജിറ്റല്‍ വൈഡ് ഏരിയാ നെറ്റ്‌വര്‍ക്ക് സംസ്ഥാനം എന്ന പദവിയിലേക്ക് ഇനി കേരളത്തിന് കൈയെത്തും ദൂരം. ഡിജിറ്റല്‍ വേര്‍തിരിവും വിജ്ഞാന പാര്‍ശ്വവത്‌കരണവും ഒഴിവാക്കുന്നതിനാണ് കുറഞ്ഞ നിരക്കും അതിവേഗ ഇന്റര്‍നെറ്റ് സൗകര്യവും പൂര്‍ത്തിയാകുന്നത്. സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനായും മൊബൈല്‍ ഫോണ്‍ വഴിയും ലഭ്യമാകുന്നതിനും ഇ ഡിസ്‌ട്രിക്‌റ്റ്, സ്‌റ്റേറ്റ് സര്‍വീസ് ഡെലിവറി ഗേറ്റ് വേ, എം കേരളം തുടങ്ങിയ പദ്ധതികളാണ് ഡിജിറ്റല്‍ സംസ്ഥാനത്തിനായി നടപ്പാക്കുന്നത്. ഈ സേവനം സാധാരണക്കാര്‍ക്ക് എത്തിക്കുന്നതിനായി കെ ഫോണ്‍, സൗജന്യ വൈഫൈ എന്നിവയും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്.
സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനത്തിനായി ഐ ടി മേഖലയിലും പശ്ചാത്തല സൗകര്യം ഒരുക്കുന്നതിന് നിരവധി പ്രവര്‍ത്തനം നടക്കുന്നുണ്ട്. ഐ ടി സംരംഭകര്‍ക്ക് ഭൂമി, കെട്ടിടങ്ങള്‍, ഫര്‍ണിച്ചര്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കുന്നു. മറ്റ് അനുബന്ധ സൗകര്യങ്ങള്‍ക്കൊപ്പം മികച്ച കണക്ടിവിറ്റിയും ലക്ഷ്യമാക്കി 86.33 ലക്ഷം ചതുരശ്രഅടി വിസ്‌തീര്‍ണ്ണം അധികമായി ഒരുക്കുന്നുണ്ട്. മാത്രമല്ല നിലവിലുള്ള ഐ ടി ഗവേഷണ കേന്ദ്രമായ ടെക്‌നോപാര്‍ക്കിന് പുറമേ ടെക്‌നോസിറ്റിയില്‍ മറ്റൊരു ഐ ടി ഗവേഷണ കേന്ദ്രം കൂടി സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനം അവസാന ഘട്ടത്തിലാണ്.
കേരള സ്‌റ്റേറ്റ് വൈഡ് ഏരിയാ നെറ്റ്‌വര്‍ക്ക് വഴി എല്ലാ സര്‍ക്കാര്‍ ഓഫിസുകളും ഒരേ നെറ്റ്‌വര്‍ക്കില്‍ കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനവും പുരോഗമിക്കുന്നുണ്ട്. സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനത്തിനായി സാങ്കേതികവ്യവസായ മേഖലകളിലെ പ്രഗത്ഭരെ ഉള്‍ക്കൊള്ളിച്ച് ഒരു ഹൈപ്പവര്‍ കമ്മിറ്റിയും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
കെ ഫോണ്‍ ലിമിറ്റഡ് എന്ന സംസ്ഥാന സര്‍ക്കാര്‍ ഓഹരി പങ്കാളിത്തത്തോടെയുള്ള കമ്പനിയുടെ ടെന്റര്‍ പ്രവര്‍ത്തനവും അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. 20 ലക്ഷം വരുന്ന സാമ്പത്തിക പിന്നാക്കം നില്‍ക്കുന്നവരുടെ കുടുംബത്തിന് സൗജന്യമായും മറ്റുവള്ളവര്‍ക്ക് വളരെ കുറഞ്ഞ നിരക്കിലും ഇന്റര്‍നെറ്റ് സേവനം ലഭിക്കും. പദ്ധതിയുടെ ഭാഗമായി കേരള സ്‌റ്റേറ്റ് വൈഡ് ഏരിയാ നെറ്റ് വര്‍ക്ക് വഴി സംസ്ഥാനത്തിലെ മുപ്പതിനായിരത്തോളം വരുന്ന സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അതിവേഗ ഇന്റര്‍നെറ്റ് സേവനം തടസം കൂടാതെ ലഭ്യമാകും. ഈ പദ്ധതിക്കായി കേരള സ്‌റ്റേറ്റ് ഐ ടി ഇന്‍ഫ്രാസ്‌ട്രക്‌ച്ചര്‍ ലിമിറ്റഡ്, കെ എസ് ഇ ബി, സംസ്ഥാന സര്‍ക്കാറിന്റെ ഓഹരി പങ്കാളിത്തത്തോടെയുമാണ് കെഫോണ്‍ ലിമിറ്റഡ് എന്ന ജോയിന്റ് വെന്‍ച്വര്‍ കമ്പനി രൂപികരിച്ചിട്ടുമുണ്ട്.