കൊച്ചി: എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വ്യാജപ്രചരണം നടത്തിയെന്ന കേസില്‍ ജേക്കബ് വടക്കാഞ്ചേരിയെ അറസ്റ്റ് ചെയ്തു. ക്രൈംബ്രാഞ്ചാണ് ജേക്കബ് വടക്കാഞ്ചേരിയെ അറസ്റ്റ് ചെയ്തത്.
എലിപ്പനി പ്രതിരോധ മരുന്ന് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് നവമാധ്യമങ്ങള്‍ വഴി പ്രചരണം നടത്തിയ ജേക്കബ് വടക്കുംചേരിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഡിജിപിയുടെ നിര്‍ദേശപ്രകാരമാണ് ജേക്കബ് വടക്കുംചേരിക്കെതിരേ പോലീസ് കേസെടുത്തിരുന്നത്.
ഇയാള്‍ക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി ഡിജിപിക്ക് കത്തു നല്‍കിയിരുന്നു. മന്ത്രിയുടെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ഡിജിപി പോലീസിന് നിര്‍ദ്ദേശം നല്‍കിയത്.
മുന്‍പും രോഗപ്രതിരോധ മരുന്നുകള്‍ക്കെതിരേ നവമാധ്യമങ്ങള്‍ വഴി പ്രചരണം നടത്തി വിവാദത്തില്‍ ഉള്‍പ്പെട്ടയാളാണ് ജേക്കബ് വടക്കുംചേരി. സമാനമായ കേസുകള്‍ ഇയാള്‍ക്കെതിരേ മുന്‍പും പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.