തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെയും ആദിവാസി യുവാവ് മധുവിന്റെയും കൊലപാതകവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. കറുത്ത ബാഡ്ജ് ധരിച്ചാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയിലെത്തിയത്. പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളംവച്ചു.വിവാദ വിഷയങ്ങളില്‍ അടിയന്തര പ്രമേയം അനുവദിച്ചുവെന്ന് സ്പീക്കര്‍ അറിയിച്ചെങ്കിലും പ്രതിപക്ഷം ബഹളം തുടരുകയായിരുന്നു. ചോദ്യോത്തരവേള പ്രതിപക്ഷം തടസ്സപ്പെടുത്തി. പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. പതിന്നാലാം കേരള നിയമസഭയുടെ സന്പൂര്‍ണ ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിനമായ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് മറുപടി പറയാന്‍ എഴുന്നേറ്റപ്പോഴാണ് പ്രതിപക്ഷ പ്രതിഷേധം ഉയര്‍ന്നത്.