തിരുവനന്തപുരം: മോേട്ടാര്‍ വാഹന നികുതി രാജ്യമാകെ ഏകീകരിക്കുന്നതിനെ എതിര്‍ത്ത് കേരളം. നിര്‍ദേശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിക്ക് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന് കത്തയച്ചു. സാധാരണക്കാര്‍ക്ക് ഭാരമുണ്ടാകുന്ന നിര്‍ദേശം സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.കേന്ദ്ര നീക്കം സംസ്ഥാനത്തിെന്റ അധികാരത്തിന്മേലുള്ള കടന്നുകയറ്റവും ഫെഡറല്‍ സംവിധാനത്തിനെതിരായ നടപടിയുമാണെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇരുചക്രവാഹനം, ഒാേട്ടാറിക്ഷ, അഞ്ച് ലക്ഷം രൂപക്കുതാഴെയുള്ള കാറുകള്‍ എന്നിവക്ക് ആറ് ശതമാനമാണ് സംസ്ഥാന നികുതി.
നിരക്ക് ഏകീകരിച്ചാല്‍ എട്ട്-10 ശതമാനം വരെയായി നികുതി ഉയരും. ആഡംബര കാര്‍ ഉള്‍പ്പെടെ 20 ലക്ഷത്തില്‍ കൂടുതല്‍ വിലയുള്ള വാഹനങ്ങളുടെ നികുതി 20ല്‍ നിന്ന് 12 ശതമാനമായി കുറക്കാനാണ് കേന്ദ്ര നിര്‍ദേശം. നിര്‍ദേശം നടപ്പാക്കാന്‍ കേന്ദ്രം ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു.
ഗുവാഹതിയില്‍ ചേര്‍ന്ന ഗതാഗതമന്ത്രിമാരുടെ യോഗത്തില്‍ ഏകീകരണ തീരുമാനം എടുെത്തന്നാണ് കേന്ദ്ര നിലപാട്. ഇക്കാര്യത്തില്‍ സംസ്ഥാനത്തിെന്റ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ഭരണഘടനയിലും കേന്ദ്ര മോേട്ടാര്‍ വാഹന നിയമത്തിലും മാറ്റം വരുത്തിയാലേ നിര്‍ദേശം നടപ്പാക്കാനാകൂ. 11 മന്ത്രിമാര്‍ മാത്രം പെങ്കടുത്ത യോഗ തീരുമാനം ഗതാഗതമന്ത്രിമാരുടെ പൊതു തീരുമാനം എന്ന രീതിയില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.