• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

കേരളം പെന്തക്കോസ്റ്റല്‍ റൈറ്റേഴ്‌സ്‌ ഫോറം ദേശീയ സമ്മേളനം ജൂലൈ ആറിന്‌ മയാമിയില്‍

പി പി ചെറിയാന്‍
നോര്‍ത്ത്‌ അമേരിക്കയിലും കാനഡായിലും ഉള്ള പെന്തക്കൊസ്‌തുകരായ എഴുത്തുകാരുടെ പൊതുവേദിയായ കേരളാ പെന്തക്കോസ്റ്റല്‍ റൈറ്റേഴ്‌സ്‌ ഫോറം 2019ലെ ദേശീയ സമ്മേളനം മയാമി എയര്‍പോര്‍ട്‌ കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ചു പിസിനാക്‌ സമ്മേളനത്തോടനുബന്ധിച്ചു നടത്തപ്പെടും.

പ്രശസ്‌ത എഴുത്തുകാരനും വേദാധ്യാപകനുമായ ഡോ. തോംസണ്‍ കെ. മാത്യൂവാണ്‌ ഈ സമ്മേളനത്തിലെ മുഖ്യപ്രഭാഷകന്‍. ഇന്‍ഡ്യയില്‍ നിന്നും മറ്റു വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള പ്രഗല്‍ഭരായ എഴുത്തുകാരും മാധ്യമ പ്രതിനിധികളും ഈ വര്‍ഷത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്‌. മികച്ച എഴുത്തുകാര്‍ക്കുള്ള 2019ലെ അവാര്‍ഡുകളും സമ്മേളനത്തോടനുബന്ധിച്ചു നല്‍കുന്നതാണ്‌. സി. എസ്‌. ജോര്‍ജ്‌ , ലൗലി ഷാജി തോമസ്‌, ഡോ. തോംസണ്‍ കെ. മാത്യൂ, ജോസഫ്‌ കുര്യന്‍ എന്നിവരാണ്‌ 2019ലെ അവാര്‍ഡ്‌ ജേതാക്കള്‍.

പിസിനാക്‌ 2019 നോടു അനുബന്ധിച്ചു യുവഎഴുത്തുകാര്‍ക്കു വേണ്ടിയുള്ള പ്രത്യേക ശില്‌പശാലയും ഉണ്ടായിരിക്കും.

ഈ സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി റവ. തോമസ്‌ കിടങ്ങാലില്‍ (പ്രസിഡന്റ്‌), റവ. ഡോ. ഷിബു സാമുവേല്‍ (വൈസ്‌ പ്രസിഡന്റ്‌), ഡോ. സാം കണ്ണംപള്ളി (സെക്രട്ടറി), വില്‍സണ്‍ തരകന്‍ (ജോയിന്റ്‌ സെക്രട്ടറി), റവ. മനു ഫിലിപ്പ്‌ (ട്രഷറര്‍), ഏലിയാമ്മ വടകോട്ട്‌ (ലേഡീസ്‌ കോഓര്‍ഡിനേറ്റര്‍) എന്നിവരടങ്ങുന്ന നാഷണല്‍ കമ്മറ്റി പ്രവര്‍ത്തിച്ചു വരുന്നു.

Top