കൊച്ചി> പ്രളയത്തെ തുടര്‍ന്ന് മാറ്റി താമസിപ്പിക്കേണ്ടി വന്നവര്‍ക്കായി എറണാകുളം ജില്ലയില്‍ ഇന്ന് 596 ദുരിതാശ്വാസക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളിലായി 90,537 കുടംബങ്ങളിലെ 3,49,988 പേരുണ്ട്. ഇതില്‍ 133332 പുരുഷന്‍മാരും 144727 സ്‌ത്രീകളും 68929 കുട്ടികളുമാണുള്ളത്. വെള്ളമിറങ്ങിയതോടെ ക്യാംപുകളില്‍നിന്നും പലരും വീടുകളിലേക്ക് മടങ്ങി. പറവൂര്‍ താലൂക്കിലൊഴികെ മറ്റിടങ്ങളില്‍ ചില ക്യാമ്ബുകള്‍ അടച്ചു. ആകെ 395 ക്യാമ്ബുകളാണ് അടച്ചത്. 140248 പേരാണ് തിരിച്ചുപോയത്.
ആലുവ 136 ക്യാമ്ബുകളില്‍ 21,245 കുടുംബങ്ങളിലേതായി 75, 798 പേരാണുള്ളത് . ഇതില്‍ 30,820 പുരുഷന്‍മാരും 33,397 സ്‌ത്രീകളും 11,581 പുരുഷന്‍മാരുമാണുള്ളത്. 99 ക്യാന്പുകള്‍ ഇന്ന് അടച്ചിട്ടുണ്ട്.
പറവൂരില്‍ 223 ക്യാമ്ബുകളിലായി 53,177 കുടുംബങ്ങളിലേതായി 2,09,518 പേരുണ്ട്. 76,076 പുരുഷന്‍മാരും 84,411 സ്‌ത്രീകളും 49031 കുട്ടികളുമാണുള്ളത്. ഇവിടെ ക്യാംപുകള്‍ അടച്ചിട്ടില്ല.
കുന്നത്തുനാട് 29 ക്യാമ്ബുകളില്‍ 1,118 കുടുംബങ്ങളിലായി 4298 പേരുണ്ട്. 1816 പുരുഷന്‍മാരും 1971 സ്‌ത്രീകളും 511 കുട്ടികളുമാണുള്ളത്. 92 ക്യാമ്ബുകള്‍ ഇന്ന് അടച്ചു.
മുവാറ്റുപുഴയില്‍ 27 ക്യാമ്ബുകളില്‍ 452 കുടുംബങ്ങളിലായി 1230 പേരുണ്ട്. ഇന്ന് 60 ക്യാമ്ബുകള്‍ അടച്ചു.
കണയന്നൂരില്‍ 156 ക്യാമ്ബുകളില്‍ 13,326 കുടുംബങ്ങളിലായി 52,108 പേരുണ്ട്. ഇതില്‍ 22,347 പുരുഷന്‍മാരും 22,760സ്‌ത്രീകളും 7001 കുട്ടികളും ഉണ്ട്. ഇന്ന് 57 ക്യാമ്ബുകള്‍ അടച്ചു.
കോതമംഗലത്ത് 5 ക്യാമ്ബില്‍ 166 പേരാണുള്ളത്. 37 ക്യാമ്ബുകള്‍ അടച്ചു.
കൊച്ചിയില്‍ 20 ക്യാമ്ബുകളില്‍ 1,158 കുടുംബങ്ങളിലെ 3,870 പേരുണ്ട്. ഇതില്‍ 606 കുട്ടികളുണ്ട്. ഇന്ന് കൊച്ചി താലൂക്കില്‍ 50 ക്യാമ്ബുകള്‍ അടച്ചു.