ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.10 അടിയായി ഉയര്‍ന്നു. ഡാമിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ ശക്തമായി തുടരുകയാണ്. ഈ സാഹചര്യത്തില്‍ ട്രയല്‍ റണ്‍ നടത്തി ജലം ഒഴുക്കിവിടാനാണ് കെ എസ് ഇ ബി ശ്രമിക്കുന്നത്. കൂടാതെ അണക്കെട്ടിന് സമീപ പ്രദേശത്തുള്ള സമീപ വാസികളോട് കനത്ത ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ജലനിരപ്പ് 2399.04 അടിയിലെത്തിയപ്പോഴാണ് ട്രയല്‍ റണ്‍ നടത്തിയത്.
1992ന് ശേഷം ഇതാദ്യമായാണ് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യം വന്നത്. രാവിലെ 10 മണിയോടെ ജലനിരപ്പ് 2388.80 അടിയായി. പൂര്‍ണതോതില്‍ വൈദ്യുത ഉത്പാദനം നടക്കുന്നുണ്ടെങ്കിലും കനത്ത മഴയുള്ളതിനാല്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വളരെ ശക്തമാണ്. ഇതിന്റെ മുന്നോടിയായി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും മറ്റ് മുന്‍ ഒരുക്കങ്ങളും കൈക്കൈാള്ളാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കി.ഇടമലയാര്‍ ഡാമിന്റെ ഷട്ടര്‍ രാവിലെ അഞ്ച് മണിക്ക് തന്നെ തുറന്നു. ഈ വെള്ളം അഞ്ച്, ആറ് മണിക്കൂര്‍ നേരം കൊണ്ട് അലൂവയിലെത്തിയേക്കും.
ഇടമലയാറിലെ ജലനിരപ്പ് താഴ്ന്നശേഷം ഇടുക്കി അണക്കെട്ട് തുറക്കുന്നതിന്റെ ട്രയല്‍ റണ്‍ നടത്തിയാല്‍ മതിയെന്നാണ് തീരുമാനം. കൂടാതെ വെള്ളിയാഴ്ച്ച രാവിലെ ആറ് മണിക്ക് ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുമെന്നും അധികൃതര്‍ അറിയിച്ചു.