• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ദുരിതപ്പെയ്ത്ത് തുടരുന്നു; മൂന്നാറില്‍ പ്രളയം,വയനാടും ഒറ്റപ്പെട്ടു...പന്ത്രണ്ട് ജില്ലകളില്‍ റെഡ്‌അലേര്‍ട്ട്

മൂന്നാർ: മാട്ടുപ്പെട്ടി ഡാമിന്റെ മൂന്നാമത്തെ ഷട്ടറുകളും ഉയർന്നതോടെ മൂന്നാർ ഒറ്റപ്പെട്ടു. മുതിരപ്പുഴയാർ കരകവിഞ്ഞൊഴുകുകയാണ്. ഹെഡ്വെക്സ് ഡാമിലെ ഷട്ടറുകളും തുറക്കേണ്ടി വന്നു. മൂന്നാറിന്റെ പലഭാഗങ്ങളും വെള്ളത്തിനടിയിലാണ്. കടകളിലും വീടുകളിലും വെള്ളം കയറി. 27 ഇടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി.

കനത്ത മഴയും വെള്ളപ്പൊക്കവും; നെടുമ്പാശ്ശേരി വിമാനത്താവളം ശനിയാഴ്ച വരെ അടച്ചു

മൂന്നാർ തപാൽ ഓഫീസിന് സമീപം ലോഡ്ജ് തകർന്ന ഒരാൾ മരിച്ചു. ലോഡ്ജ് ജീവനക്കാരനായ തമിഴ്നാട് സ്വദേശി മദനാണ് മരിച്ചത്. ലോഡ്ജിൽ കുടുങ്ങിയ എട്ടുപേരിൽ ഏഴുപേരെയും രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചു. ദേശീയപാതയിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതവും തടസപെട്ടു. വിനോദ സഞ്ചാരികൾ അടക്കം നിരവധി പേരാണ് മൂന്നാറിൽ കുടുങ്ങിക്കിടക്കുന്നത്.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയാക്കാന്‍ തമിഴ്‌നാട് നീക്കം; ഭീഷണി കേരളത്തിന്, സർക്കാർ ഇടപെടുന്നു

ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്തുടനീളം കനത്ത മഴ നിർത്താതെ പെയ്യുകയാണ്. വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, മലപ്പുറം, പാലക്കാട്, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓഗസ്റ്റ് 16 വരെ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആലപ്പുഴ, തൃശൂർ,കോട്ടയം,പത്തനംതിട്ട എന്നീ ജില്ലകളിൽ ഓഗസ്റ്റ് 15 വരെ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ജില്ലകളിൽ ഓഗസ്റ്റ് 16 വരെ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.

വയനാട്

കനത്ത മഴയെ തുടർന്ന് വയനാട് ഒറ്റപ്പെട്ടിരിക്കുകയാണ്. ചുരത്തിൽ വീണ്ടും മണ്ണിടിച്ചിലുണ്ടായി. ബാണാസുരസാഗർ അണക്കെട്ടിന്റെ നാലു ഷട്ടറുകളും തുറന്ന നിലയിലാണ്. ഇപ്പോഴും അതിശക്തമായി തുടരുകയാണ്. പതിനായിരങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്നത്. ജില്ലയിൽ വിവിധ ഭാഗങ്ങളിൽ ചെറുതും വലുതുമായ ഉരുൾപൊട്ടലുകൾ ഉണ്ടായി. വലിയ കല്ലുകളും മരങ്ങളും റോഡിലേക്ക് വീണ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ്. മാനന്തവാടിയിലും,വൈത്തിരിയിലുമാണ് ഏറ്റവും അധികം മഴ പെയ്യുന്നത്. വടംകെട്ടിയാണ് സൈന്യം കുടുങ്ങിക്കിടക്കുന്നവരെ രക്ഷപെടുത്തുന്നത്.

ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം- നാഗർകോവിൽ റൂട്ടിൽ മണ്ണിടിഞ്ഞ് വീണതിനാൽ ട്രെയിൻ സർവീസുകൾ മുടങ്ങി. നാഗർകോവിൽ-കൊച്ചുവേളി, കൊല്ലം-പുനലൂർ പാസഞ്ചർ, കൊല്ലം-ചെങ്കോട്ട, ഇടമൺ പാസഞ്ചർ ട്രെയിനുകളും റദ്ദാക്കി. തിരുവനന്തപുരത്തെ മലയോര പ്രദേശങ്ങളിൽ കനത്ത മഴ തുടരുകയാണ്. പൊൻമുടി വിനോദ സഞ്ചാര കേന്ദ്രം അടച്ചു. റവന്യൂ ഉദ്യോഗസ്ഥർ ഓഫീസുകളിലേക്ക് മടങ്ങിയെത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ 33 ഡാമുകളാണ് തുറന്നിരിക്കുന്നത്.

ജലനിരപ്പ് ഉയരുന്നു

മുല്ലപ്പെരിയാർ , ചെറുതോണി അണക്കെട്ടുകളിലെ ഷട്ടറുകൾ തുറന്നിരിക്കുന്നതിനാൽ പെരിയാറിൽ ജലനിരപ്പ് ഉയരുകയാണ്. ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പും ഉയരുകയാണ്. ഇടുക്കിയിലെ ജലനിരപ്പ് ഉയരുന്നതോടെ ഷട്ടറുകൾ കൂടുതൽ ഉയർത്തേണ്ടി വരും. പെരിയാറിന്റെ തീരത്തുള്ള തൊഴിലാളികളുടെ ലയങ്ങൾ പൂർണമായും വെള്ളത്തിനടിയിലാണ്. മഴക്കെടുതികളിൽ സംസ്ഥാനത്ത് ഇന്ന് 6 പേർ മരിച്ചു.

സഹായം നൽകാം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം. 
Name of Donee: CMDRF
Account number : 67319948232 
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Top