സംസ്ഥാനത്തുണ്ടായ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് പുതിയ പാസ്പോര്‍ട്ട് സൗജന്യമായി നല്‍കുമെന്ന് സുഷമ പറഞ്ഞു.
മഴയിലും വെള്ളപ്പൊക്കത്തിലും ആളുകളുടെ പ്രധാന രേഖകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അതിനാല്‍ പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി പാസ്പോര്‍ട്ട് നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചുവെന്നും അവര്‍ ട്വീറ്റ് ചെയ്തു. ജനജീവിതം സാധാരണഗതിയിലായാല്‍ പുതിയ പാസ്പോര്‍ട്ട് ലഭിക്കുന്നതിനായി അതാത് പാസ്പോര്‍ട്ട് കേന്ദ്രങ്ങളുമായി ബന്ധപ്പെടണമെന്നും സുഷമ ട്വീറ്റിലൂടെ അറിയിച്ചു.