• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

കനത്ത മഴ; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു, ചെറുതോണിയില്‍ ഷട്ടറുകള്‍ തുറന്നേക്കും

കനത്തമഴയെ തുടര്‍ന്ന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുന്ന കാര്യം ജില്ലാ ഭരണകൂടം പരിഗണിക്കുന്നു. കുറഞ്ഞ അളവിലാകും ജലം പുറത്തേക്ക് വിടുക.

നിലവില്‍ മുല്ലപെരിയാറില്‍ ജലനിരപ്പ് 130 അടിയാണുള്ളത്. തി തീവ്രമായ മഴ പെയ്താല്‍ അണക്കെട്ട് നിറയുന്ന അവസ്ഥ വരും. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴയാണ് പെയ്യുന്നത്. നീരൊഴുക്കും വരാന്‍ പോകുന്ന മഴയുമെല്ലാം പരിഗണിച്ചായിരിക്കും അണക്കെട്ട് തുറക്കുന്ന കാര്യം തീരുമാനിക്കുക.

ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇന്ന് തുറന്നേക്കും. പ്രദേശങ്ങളില്‍ മഴ ശക്തമായ സാഹചര്യത്തില്‍ ജലനിരപ്പ് ഉയരുന്നതിനാലാണ് ഷട്ടറുകള്‍ തുറക്കുന്ന കാര്യം പരിഗണിക്കുന്നത്. അന്തിമ തീരുമാനം എടുക്കുന്നതിനായി ഇടുക്കി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ 10 മണിക്ക് യോഗം ചേരും. മുല്ലപ്പെരിയാറില്‍ജലനിരപ്പ് ഉയരുന്നതിനാല്‍ ഡാം തുറക്കാനുള്ള സാഹചര്യമുണ്ട്.

നിലവില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2387.76 ആണ്. 50,000 ലിറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനാണ് നീക്കം. ഇതിനായി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ 40 സെന്റീമാറ്റര്‍ ഉയര്‍ത്താനാണ് തീരുമാനം. മഴശക്തമാകുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് ലഭിച്ച പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ എന്ന നിലയില്‍ ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നത്. ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ കെഎസ്‌ഇബി തുടങ്ങി. ചെറുതോണിയില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിക്കും.

മലമ്ബുഴ, ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത്, ചിമ്മിനി ഡാമുകള്‍ കഴിഞ്ഞ ദിവസം തുറന്നിരുന്നു. മുന്‍കരുതലിന്റെ ഭാഗമായാണ് നിലവില്‍ ഡാമുകള്‍ തുറക്കുന്നത്

Top