തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷ ഇന്ന് തുടങ്ങും. ചോദ്യപേപ്പര്‍ തയ്യാറാക്കുന്നത് മുതല്‍ ഫലപ്രഖ്യാപനം വരെയുള്ള മുഴുവന്‍ നടപടിക്രമങ്ങളും പാളിച്ചകളില്ലാതെ നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി.
4,41,097 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. ഉച്ചയ്ക്ക് 1.45നാണ് പരീക്ഷ തുടങ്ങുന്നത്. 2935 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്.
ഏപ്രില്‍ അഞ്ച് മുതല്‍ 20 വരെ അഞ്ച് കേന്ദ്രങ്ങളിലായി മൂല്യനിര്‍ണ്ണയം നടക്കും. മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായി ഒരാഴ്ച കൊണ്ട് ഫലപ്രഖ്യാപനം ഉണ്ടാകും. ഫലം പ്രഖ്യാപിക്കുന്ന തീയതി സര്‍ക്കാര്‍ പിന്നീട് അറിയിക്കും.
മലപ്പുറം ജില്ലയിലെ എടരിക്കോട് പികെഎംഎം ഹയര്‍സെക്കന്ററി സ്കൂളാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കിരുത്തുന്നത്. 2422 വിദ്യാര്‍ത്ഥികളാണ് ഇവിടെ പരീക്ഷയെഴുതുന്നത്. കോഴിക്കോട് ബേപ്പൂര്‍ ജിആര്‍എഫ്