സെക്രട്ടേറിയറ്റ് മാർച്ചിനിടയിൽ ലാത്തിയടിയേറ്റ് ഗുരുതരമായ മുറിവുക ളോടെ മെഡിക്കൽ കോളജ് ആശുപ്രതിയിൽ പ്രവേശിപ്പിക്കപ്പെട്ട കെഎസ്ത പ്രസിഡന്റ് കെ.എം. അഭിജിത്ത് ഉൾപ്പെടെയുള്ളവരെ എഐ സിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി സന്ദർശിച്ചു. തലതല്ലിപൊട്ടിച്ച നിലയിലാണ് കെഎസ് പ്രവർത്തകരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
സാധാരണഗതിയിൽ സമരക്കാരുടെ അരയ്ക്കു താഴെ ചൂരൽ കൊണ്ട് അടിക്കുകയാണു പതിവ്. വിദ്യാർത്ഥിക ളോട് പ്രതികാരം തീർക്കാനെന്നവണ്ണമാണ് പോലീസ് അഴിഞ്ഞാടിയ തെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി. ജയുടെ തിരോധാനം സി.ബി.ഐ അന്വേഷിക്കുക, പരിയാരം ഗവ. മെഡി ക്കൽ കോളേജിലെ ഫീസ് കുറയ്ക്കുക, നീറ്റ് പ്രവേശനം അട്ടിമറിക്കാൻ ശ്രമി ക്കുന്ന കോളേജുകൾക്കെതിരേ നടപടി സ്വീകരിക്കുക, കേരള യൂണിവേഴ്സിറ്റി വി.സി., പി.വി.സി നിയമനം ഉടൻ നടത്തുക തുടങ്ങിയവയാണ് കെ.എസ്.യു ഉ ന്നയിക്കുന്ന ആവശ്യങ്ങൾ.
പരിയാരം ഗവ. മെഡിക്കൽ കോളജിൽ 5.5 ലക്ഷം രൂപയാണ് സർക്കാർ ഇപ്പോൾ ഈടാക്കുന്നത്. മെറിറ്റിലുള്ള മെഡിക്കൽ വിദ്യാർത്ഥികളെ 25,000 രൂപയ്ക്ക് പഠിപ്പിക്കണം എന്നാവശ്യപ്പെട്ട് എസ്എഫ് ഐക്കാർ സമരം നടത്തിയത് ഇടതുസർക്കാർ മറന്നുവോയെന്നും ഉമ്മൻ ചാണ്ടി ചോദിച്ചു. മുൻ എംഎൽഎ പാലോട് രവി, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവരും ഉമ്മൻ ചാണ്ടിയോടൊപ്പം ഉണ്ടായിരുന്നു.