തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ് ടു, വിഎച്ച്‌എസ്‌ഇ പരീക്ഷാഫലം മെയ് 10 വ്യാഴാഴ്ച പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് സെക്രട്ടേറിയേറ്റിലെ പിആര്‍ ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തുക.
രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലമാണ് വ്യാഴാഴ്ച പ്രഖ്യാപിക്കുന്നത്. ഒന്നാം വര്‍ഷ പരീക്ഷകളുടെ ഫലപ്രഖ്യാപനം പിന്നീടുണ്ടാകും. രാവിലെ 11 മണിക്ക് മന്ത്രി ഔദ്യോഗികമായി ഫലപ്രഖ്യാപനം നടത്തിയതിന് ശേഷം വിവിധ വെബ്സൈറ്റുകളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഫലമറിയാനാകും.
പരീക്ഷാഫലമറിയാന്‍ ഇത്തവണ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് പിന്നാലെ പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പിലൂടെ ഫലമറിയാം. ഇതിനുപുറമേ താഴെനല്‍കിയ വെബ്സൈറ്റുകളിലൂടെയും വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ്ടു, വിഎച്ച്‌എസ്‌ഇ ഫലമറിയാനാവും.
www.prd.kerala.gov.in
www.results.kerala.nic.in
www.keralaresults.nic.in
www.itmission.kerala.gov.in
www.results.itschool.gov.in
www.results.kerala.gov.in
www.vhse.kerala.gov.in