കൊച്ചി: ഡബ്ല്യൂസിസിയുടെ വാര്‍ത്താസമ്മേളനത്തില്‍ പതിനേഴ്കാരിക്ക് ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് മോശം അനുഭവമുണ്ടായെന്ന വെളിപ്പെടുത്തലുമായി നടി രേവതി. വര്‍ഷങ്ങള്‍ക്ക് മുമ്ബ് 17 വയസായ ഒരു പെണ്‍കുട്ടി രാത്രി തന്റെ വാതിലില്‍ വന്ന് 'ചേച്ചി എന്നെ രക്ഷിക്കണം' എന്നു പറഞ്ഞ ഒരു സംഭവമുണ്ട്. ഇനിയാര്‍ക്കും ആ അനുഭവമുണ്ടാകരുതെന്ന് അവര്‍ പറഞ്ഞു. കലകളുടെ സംഗമ വേദിയാണ് സിനിമ. അത് അഭിനയത്തിലോ ഫോട്ടോഗ്രാഫിയിലേ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ലെന്നും അവര്‍ വ്യക്തമാക്കി.
ആ കുട്ടിയുടെ സമ്മതം ഉണ്ടെങ്കില്‍ മാത്രമേ തനിക്ക് ഏതെങ്കിലും ചെയ്യാന്‍ സാധിക്കൂ. പോലീസ് വന്നാല്‍ താന്‍ അവരുമായി സംസാരിക്കുമെന്നും നടി രേവതി പറഞ്ഞു. അവിടെ എന്റെ കൂട്ടൂകാരുടെ മക്കളുണ്ട്, അവര്‍ക്ക് വേണ്ടി. എനിക്ക് മകളുണ്ട് അവളും ഭാവിയില്‍ സിനിമയിലേക്ക് വരാം അവര്‍ക്കെല്ലാം വേണ്ടി ഒരു സുരക്ഷിത ഇടം ഉണ്ടാകണം. ഇതിന് വേണ്ടിയാണ് ഇപ്പോള്‍ തുറന്നു പറയുന്നത്. ഈ അവസ്ഥ ആര്‍ക്കും ഉണ്ടാകരുതെന്നാണ് ആഗ്രഹിക്കുന്നതെന്നും രേവതി പറഞ്ഞു.
പരാതി പറഞ്ഞിട്ടും കാര്യമില്ല
സിനിമ ലോക്കേഷനില്‍ തനിക്കും ദുരനുഭവം ഉണ്ടായെന്ന വെളിപ്പെടുത്തലുമായി നടിയും സംവിധായികയുമായ അര്‍ച്ചന പദ്മിനിയും രംഗത്തെത്തിയിരുന്നു. മമ്മൂട്ടി ചിത്രമായ പള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമ ലൊക്കേഷനിലെ അനുഭവമാണ് അര്‍ച്ചവ പറഞ്ഞത്. പരാതിയുമായി ബി ഉണ്ണികൃഷ്ണന്‍ അടക്കമുള്ളവരെ കണ്ടിരുന്നെന്നും എന്നാല്‍ നടപടിയൊന്നും ഉണ്ടായിരുന്നില്ലെന്നും അര്‍ച്ചന ആരോപിച്ചിരുന്നു.
നടപടി എടുത്തില്ല
ഫെഫ്ക്കയില്‍ രണ്ടുതവണ പരാതി നല്‍കിട്ടും ബി ഉണ്ണിക്കൃഷ്ണന്‍ ഒരു നടപടിയും എടുത്തില്ലെന്നാണ് അര്‍ച്ചന ആരോപിച്ചത്. ഒരു പ്രമുഖ നടിക്കുണ്ടായ അനുഭവം ഇതാണെങ്കില്‍ എന്നെ പോലെയുള്ള ആര്‍ട്ടിസ്റ്റുകളുടെ അനുഭവം എന്തായിരിക്കുമെന്ന് അര്‍ച്ചന ചോദിച്ചിരുന്നു. എന്നാല്‍ അര്‍ച്ചനയ്ക്കെതിരെ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ രംഗത്തെത്തി.
ശുദ്ധകള്ളത്തരം...
ഡബ്ല്യുസിസിക്കും അര്‍ച്ചനയ്ക്കുമെതിരെ വ്യക്തിപരമായി അധിക്ഷേപിച്ചതിനും തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചതിനുമെതിരെ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 'ശുദ്ധകള്ളമാണ്, അര്‍ച്ചന എന്നു പറഞ്ഞ പെണ്‍കുട്ടി ഞങ്ങള്‍ക്ക് ഒരു മെയിലയച്ചപ്പോള്‍ അപ്പോള്‍ നടപടി സ്വീകരിച്ചതാണ്. അപ്പോള്‍ തന്നെ അവരെ ഓഫീസിലേയ്ക്ക് ഞങ്ങളാണ് വിളിച്ചുവരുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
പോലീസില്‍ പരാതിപ്പെടേണ്ട...
ഞങ്ങള്‍ അവരോട് ആദ്യം പറഞ്ഞത് ഇത് ഒരു ക്രിമിനല്‍ ഒഫന്‍സാണെന്നാണ്. പോലീസ് കേസിന് വകുപ്പുള്ളതാണ് ഇതു സംഘടന കൈകാര്യം ചെയ്യണ്ട കാര്യമല്ല. നിങ്ങളോടൊപ്പം ഞങ്ങള്‍ പോലീസ് സ്റ്റേഷനില്‍ വരാം. ഇപ്പോള്‍ തന്നെ നമുക്കു പരാതി ഫയല്‍ ചെയ്യാം. എല്ലാ നിയമസഹായവും വാഗ്ദാനംം ചെയ്തിരുന്നു. എന്നാല്‍ സംഘടന നടപടി മതിയെന്നും പോലീസില്‍ പരാതിപ്പെടേണ്ടെന്നുമാണ് അര്‍ച്ച പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു...
അയാളെ അപ്പോള്‍ തന്നെ സംഘടനയില്‍ നിന്ന് പുറത്താക്കി. പുറത്താക്കിയ ശേഷം ഇതിനകത്ത് പോലീസ് നടപടി വേണ്ട എന്നും സംഘടനപരമായ നടപടി മാത്രം മതി എന്നും എഴുതിയതിനകത്ത് അര്‍ച്ചന എന്ന് പറയുന്ന കുട്ടി ഒപ്പിട്ടിട്ടുണ്ടെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സിബി മലയിലും അര്‍ച്ചനയുമായി സംസസാരിക്കുമ്ബോള്‍ ഒപ്പമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഡബ്ല്യൂസിസി വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനങ്ങളാണ് അമ്മയ്ക്കെതിരെയും താരങ്ങള്‍ക്കെതിരെയും ഉയര്‍ന്നത്. മോഹന്‍ലാലിനെതിരെയും ബാബുരാജിനെതിരെയും വിമര്‍ശനം ഉന്നയിച്ചിരുന്നു.