തിരുവനന്തപുരം: കോട്ടയത്ത് ദാരുണമായി കൊല്ലപ്പെട്ട കെവിന്റെ കേസില്‍ വീഴ്ച വരുത്തിയ പൊലീസുകാരെ പിരിച്ചുവിടണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാഷ്ട്രീയ മുതലെടുപ്പിനായി മുഖ്യമന്ത്രി പിണറായി വിജയനെ കേസിലേക്ക് വലിച്ചിഴച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കേസില്‍ ഉള്‍പെട്ട എ.എസ്.ഐ ബോധപൂര്‍വ്വം പ്രതികളെ സഹായിച്ചു.
എ.എസ്.ഐക്ക് മൂന്‍ മുഖ്യമന്ത്രിയുമായി ബന്ധമുണ്ട്. ചെങ്ങന്നൂരില്‍ നേട്ടമുണ്ടാക്കാന്‍ എ.എസ്.ഐ കോണ്‍ഗ്രസുമായി ഒത്തുകളിക്കുകയായിരുന്നു. ഭരണം മാറിയെന്ന് മനസിലാക്കാത്ത ചില ഉദ്യോഗസ്ഥര്‍ പൊലീസിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.കുത്തക പത്രങ്ങളും മാധ്യമങ്ങും കേസ് രാഷ്ട്രീയ വത്കരിക്കാന്‍ ശ്രമിച്ചു.
മാധ്യമ ജഡ്ജിമാരല്ല വിധികര്‍ത്താകളെന്നതിന്‍റെ താക്കീതാണ് ചെങ്ങന്നൂര്‍ വിജയം. അത് മാധ്യമ ജഡ്ജിമാര്‍ക്കും പാഠമാകണം. കെവിന്‍റെ കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്.