ന്യൂജേഴ്‌സി :അമേരിക്കൻ മണ്ണിലെ ക്രിക്കറ്റ് ആവേശത്തിന് ആഘോഷത്തിൽ ആറാടിയ ശുഭ പര്യവസാനം. കായിക പ്രേമികൾ ഹരമാക്കിയ
കിംഗ് സ് ക്രിക്കറ്റ് ക്ലബ് ഓഫ് ന്യൂജേഴ്‌സിയുടെ ഒന്നാമത് കിംഗ് സ് ചാമ്പ്യൻസ് ട്രോഫിക്കു വേണ്ടിയുള്ള മത്സരത്തിൽ റൈസിംഗ് ടൈഗേഴ്‌സ് ജേതാക്കളായി. ഫ്രണ്ട്‌സ് ക്രിക്കറ്റ് ക്ലബ് ഓഫ് ഫിലാഡെൽഫിയയെ ഏഴുവിക്കറ്റിന് പരാജയപ്പെടുത്തിയാണ് റൈസിംഗ് ടൈഗേഴ്‌സ് ജേതാക്കളായത്.
8 ടീമുകൾ പങ്കെടുത്ത ആവേശം നിറഞ്ഞ പോരാട്ടത്തിൽ ടസ്‌കേഴ്‌സ് ന്യൂയോർക്കിനെ പരാജയപ്പെടുത്തിയാണ് റൈസിംഗ് ടൈഗേഴ്‌സ് ഫൈനലിൽ എത്തിയത്. ബ്ലാസ്റ്റേഴ്‌സ് ന്യൂയോർക്നെ പരാജയപ്പെടുത്തിയാണ് ഫ്രണ്ട്‌സ് ക്രിക്കറ്റ് ക്ലബ് ഓഫ് ഫിലാഡൽഫിയ ഫൈനലിൽ എത്തിയത്. ന്യൂജേഴ്‌സിയിലെ മെർസെർ കൗണ്ടി മൈതാനത്തു നടന്ന ടൂർണമെന്റ് നിയന്ത്രിച്ചിരുന്നത് ഐസിസി അംഗീകാരമുള്ള അമ്പയർമാരാണ്.
റൈസിംഗ് ടൈഗേർസിലെ അരുൺ ഗിരീഷ് ആണ് ടൂർണമെന്റിലെ മാൻ ഓഫ് ദി മാച്ച്. മികച്ച ബാറ്റ്സ്മാൻ ആയി റൈസിംഗ് ടൈഗേർസിന്റെ ഗ്യാരിയും മികച്ച ബൗളർ ആയി ഫ്രണ്ട്‌സ് ക്രിക്കറ്റ് ക്ലബ് ഓഫ് ഫിലാഡെല്ഫിയാലേ ജിജോ കുഞ്ഞുമോനും തെരഞ്ഞെടുക്കപ്പെട്ടു. റൈസിംഗ് ടൈഗേർസിലെ ഗ്യാരിയാണ് മാൻ ഓഫ് ദി സീരീസ്.
വിജയികൾക്കുള്ള സമ്മാനദാനം അന്നുതന്നെ നിർവഹിച്ചു. റണ്ണേഴ്‌സ് അപ്പ്‌നുള്ള ക്യാഷ് അവാർഡ് ഡോക്ടർ കൃഷ്ണ കിഷോറും വിദ്യ കിഷോറും നൽകി. റണ്ണേഴ്‌സ് അപ്പ് നുള്ള ട്രോഫി ഫൊക്കാന ചെയർമാൻ മാധവൻ നായരും നൽകി. വിന്നേഴ്‌സിനുള്ള ക്യാഷ് അവാർഡ് അനിയൻ ജോർജ് നൽകി. ട്രോഫി കെ സി സി എൻ എ ഫൗണ്ടിങ് ചെയർമാൻ ദിലീപ് വര്ഗീസ് സമ്മാനിച്ചു. ജാതിമത രാഷ്ട്രീയ സാംസ്കാരിക രംഗത്തുള്ള എല്ലാവരുടെയും സാന്നിദ്യം ആയിരുന്നു ഈ ടൂർണമെന്റിന്റെ പ്രത്യേകത .കിങ്‌സ് ക്രിക്കറ്റ് ക്ലബ് ലെ അംഗങ്ങളായ അലക്സ്,മധു,ക്രിസ് സാം ,സുനോജ് മല്ലപ്പള്ളി , ഡാനി ലെവിൻ അനൂപ്, മാർട്ടിൻ അരുൺ, ലെവിൻ ആൺസൺ ,മനോജ് ,മിഥുൻ ,ജോർജി,എന്നിവർ നേതൃത്വം നൽകി.
പോൾ കറുകപ്പള്ളി, ജെയിംസ് നൈനാൻ, ജിബി തോമസ് ,യോഹന്നാൻ ശങ്കരത്തിൽ ,സജി മാത്യു, ഷിബു, ജോൺ ജോർജ്ജ്, രാജു പള്ളത്ത്, പോൾ സി മത്തായി, മാലിനി നായർ, അനു സകരിയ, ഷാജി എഡ്‌വേഡ്. ബിനു മല്ലപ്പള്ളി,സുധീർ നമ്പ്യാർ , നീന സുധീർ തുടങ്ങി നിരവധി പ്രമുഖർ സമ്മാന ധാന ചടങ്ങിൽ പങ്കെടുത്തു.