കോട്ടയം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍നിന്ന് കേരള കോണ്‍ഗ്രസ് വിട്ടുനില്‍ക്കുമെന്ന് കെഎം മാണി. ചെങ്ങന്നൂരിലെ നിലപാട് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷമെന്ന് കെഎം മാണി വ്യക്തമാക്കി. ഇത് സംബന്ധിച്ചുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന് ശേഷം പാര്‍ട്ടി തീരുമാനം അറിയിക്കുമെന്നും കെഎം മാണി പറഞ്ഞു.
മുന്നണി പ്രവേശനം സംബന്ധിച്ച് ഒരു വ്യക്തത ലഭിക്കാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം എന്നാണ് പാര്‍ട്ടി നല്‍കുന്ന വിശദീകരണം. ഇന്ന് ചേര്‍ന്ന സ്റ്റിയറിങ് കമ്മറ്റി യോഗത്തിലാണ് തീരുമാനം. യുഡിഎഫിലേക്ക് മടങ്ങണമെന്ന് ഒരു വിഭാഗവും എല്‍ഡിഎഫിന് ഒപ്പം ചേരണമെന്ന് മറ്റൊരു വിഭാഗവും ആവശ്യപ്പെട്ടു.
മുന്നണി പ്രവേശനം നീണ്ടു പോകുന്നതിനെതിരെ യോഗത്തില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലും രാജ്യസഭാ തെരഞ്ഞെടുപ്പിലും സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യാനാണ് ഇന്ന് യോഗം ചേര്‍ന്നത്.
കേരളാ കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്ബ് പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ കെഎം മാണി അടക്കമുള്ള നേതാക്കള്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇപ്പോഴും ഈ വിഷയത്തില്‍ തര്‍ക്കം തുടരുന്നതാണ് കേരളാ കോണ്‍ഗ്രസ് നേരിടുന്ന പ്രധാന വെല്ലുവിളി.