പ്രസംഗത്തിനിടെ കൊച്ചിയെ കറാച്ചിയെന്ന് പറഞ്ഞത് മറ്റാരുമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ്. അടുത്ത കാലത്തായി മനസ് മുഴുവനും അയല്‍രാജ്യമാണെന്ന് തമാശ രൂപേണ പറഞ്ഞാണ് തന്റെ നാക്കുപിഴവിനെ മോദി ന്യായീകരിച്ചത്. ആയുഷ്‌മാന്‍ ഭാരത് എന്ന ആരോഗ്യ പദ്ധതിയെ കുറിച്ച് പറയുമ്പോഴായിരുന്നു പ്രധാനമന്ത്രിക്ക് നാക്കു പിഴച്ചത്.
`ആയുഷ്‌മാനന്‍ ഭാരത് പദ്ധതിയുടെ ഗുണഭോക്താവായ ജാംനഗര്‍ സ്വദേശിക്ക് ഭോപ്പാലില്‍ വെച്ച് രോഗം വന്നാല്‍ അയാള്‍ക്ക് ജാംനഗറിലേക്ക് തിരിച്ചു വരേണ്ട ആവശ്യമില്ല. ആയുഷ്‌മാന്‍ ഭാരത് കാര്‍ഡ് കാണിക്കുകയാണെങ്കില്‍ സൗജന്യ ചികിത്സ കൊല്‍ക്കത്തയിലും കറാച്ചിയിലും ലഭിക്കും`, ജാംനഗറില്‍ വെച്ച് മോദി പറഞ്ഞത് ഇങ്ങനെയാണ്.
കറാച്ചിയല്ല കൊച്ചിയാണ് താന്‍ ഉദ്ദേശിച്ചതെന്ന് ഉടനടി തിരുത്തിയ മോദി ഈയിടെയായി മനസ്‌് മുഴുവന്‍ അയല്‍രാജ്യത്തെപ്പറ്റിയുള്ള ചിന്തകളാല്‍ നിറഞ്ഞുനില്‍ക്കുകയാണെന്നും പറഞ്ഞു.