വടകര: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. കാറിനു പിന്നില്‍ ബസിടിച്ചെങ്കിലും കോടിയേരി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ദേശീയപാതയില്‍ ചോറോട് ഓവര്‍ബ്രിഡ്ജിനു സമീപമാണ് സംഭവം.
മരണവീട്ടില്‍ പോയി വടകരയ്ക്കു മടങ്ങുന്പോള് സ്വകാര്യ ബസ് ഇന്നോവ കാറിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. കാറിന്റെ പിന്‍ഭാഗത്തെ ഗ്ലാസ് തകര്‍ന്നു. സംഭവത്തിനു ശേഷം കോടിയേരി മറ്റൊരു വാഹനത്തില്‍ യാത്ര തുടര്‍ന്നു. ബസും കാറും പിന്നീട് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
വടകരയില്‍ മുതിര്‍ന്ന സിപിഎം നേതാവ് എം.കേളപ്പന്റെ പുസ്തക പ്രകാശന ചടങ്ങിനു വരികയായിരുന്നു കോടിയേരി.