ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം മത്സരവും തോറ്റതിന് പിന്നാലെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ക്യാപ്‌റ്റന്‍ വിരാട് കോലി അമ്പയര്‍മാര്‍ക്കെതിരെ ആഞ്ഞടിച്ചു. ഒരുപക്ഷെ ജയിക്കാവുന്ന മത്സരം അമ്പയറുടെ നോട്ടപ്പിശകുകൊണ്ട് തോറ്റതാണ് കോലിയെ ചൊടിപ്പിച്ചത്. ഇത് ഐ.പി.എല്‍ ക്രിക്കറ്റാണ്, അല്ലാതെ ക്ലബ് ക്രിക്കറ്റല്ലെന്ന് കോലി അമ്പയര്‍മാരെ ഓര്‍പ്പിച്ചു.
മത്സരത്തിന്റെ അവസാനത്തെ പന്താണ് വിവാദത്തിനിടയാക്കിയത്. മുംബൈ ഇന്ത്യന്‍സിന്റെ 187 റണ്‍സ് പിന്തുടര്‍ന്ന ബാംഗ്ലൂരിന് ജയിക്കാന്‍ അവസാന പന്തില്‍ വേണ്ടിയിരുന്നത് ഏഴ് റണ്‍സാണ്. മലിംഗ എറിഞ്ഞ പന്തില്‍ ദുബെയ്‌ക്ക് റണ്ണെടുക്കാന്‍ കഴിയാതെ വന്നതോടെ ആര്‍.സി.ബിക്ക് ആറു റണ്‍ തോല്‍വി വഴങ്ങേണ്ടിവന്നു. പന്ത് നോബോള്‍ ആയിരുന്നെങ്കില്‍ അവര്‍ക്ക് ഒരു അധിക റണ്ണും ഒരു ഫ്രീഹിറ്റും ലഭിക്കുമായിരുന്നു.
ഉജ്വല ഫോമില്‍ മറുഭാഗത്ത് നില്‍ക്കുന്ന എ ബി ഡിവില്ല്യേഴ്‌സിന് സ്‌െ്രെടക്കും ലഭിക്കുമായിരുന്നു. 41 പന്തില്‍ നിന്ന് 70 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സിന് ടീമിനെ ജയിപ്പിക്കുക അസാധ്യമായിരുന്നില്ല. അമ്പയര്‍ക്കെതിരെ വിരാട് കോലി അമ്പയര്‍ക്കെതിരെ വിരാട് കോലി എന്നാല്‍, അമ്പയറുടെ നോട്ടപ്പിശക് ടീമിന് തിരിച്ചടിയായി. അവസാന പന്തിലെ തീരുമാനം നീതിക്ക് നിരക്കുന്നതല്ലെന്ന് മത്സരശേഷം കോലി പറഞ്ഞു.