ഫിലാഡൽഫിയ: പുരുഷപീഡനവും ക്ലേശ ശകാരവും ജനാധിപത്യ രാജ്യങ്ങ ളിൽ അനിയന്ത്രിതമായി. ഉന്നതവിദ്യാ ഭ്യാസവും സാമ്പത്തിക നേട്ടവും മാദ്ധ്യമ വളർച്ചയും സ്ത്രീപുരുഷ സൗഹൃത ത്തിനു തുല്യതയ്ക്കുമൊപ്പം ക്രൂരശ തുതയിലേയ്ക്ക് പ്രതികാരേഛയോടെ മാറുന്നു. സ്ത്രീത്വത്തിന്റെ ശാലീനത തയും സൗമ്യതയും അറിയാതെ തന്നെ അകന്നുപോയി.
അമേരിയ്ക്കൻ സുപ്രീംകോർട്ട് ജഡ്ജി രൂത്ത് ബഡേർ ജിൻബർഗിന്റെ അയൽവാസി ഗ്രീക്കിൽനിന്നും അനധി കൃമായി കുടിയേറിയ സൽസ്വഭാവിയായ ഭർത്താവിനെ നിരന്തരം സ്വന്തം ഭാര്യ പീഡിപ്പിക്കുന്ന ശോചനീയ ദൃശ്യം വേദ നയോടെ മാധ്യമങ്ങൾക്ക് നൽകി. നിസ്സാര കാര്യങ്ങൾക്കായി ക്ഷിപ്രകോപി ഷയായ ഭാര്യ അടുക്കളപാത്രങ്ങളടക്കം പല വസ്തുക്കളും ഭർത്താവിനു നേരെ എറിയുകയും രാത്രിമുഴുവനും ഭള്ളുപറ യുന്നതും സാധാരണ സംഭവങ്ങളായി മാറി.
എമിഗ്രേഷൻ അതോറിറ്റി ഉദ്യോഗ സ്ഥരെ ഭയന്ന് രഹസ്യമായി രാവും പകലും കഠിനധ്വാനം ചെയ്ത് ലഭിക്കുന്ന തുക മുഴുവനും ഭാര്യയെ ഏല്പ്പിക്കണം. നേരിയ രീതിയിൽ പോലും പ്രതികരി ച്ചാൽ അമേരിയ്ക്കൻ സ്ഥിരവാസാനുമ തിയുള്ള - ഗ്രീൻകാർഡ്- ഭാര്യ ഉടനെ പോലീസിനെ വിളിയ്ക്കുമെന്നും അമേരി യ്ക്കയിൽ നിന്നും ഡിപോർട്ട് ചെയ്യു മെന്നും ഭീഷണിമുഴക്കി ഭർത്താവിനെ നിശബ്ദനാക്കും.
അസത്യമായ ആരോപണം മൂലം അമേരിയ്ക്കൻ ജഡ്ജി റോയി മൂറും സെനറ്റർ അൽ ഫാങ്കനും നിയമയുദ്ധം നടത്താതെ ഉന്നതമായ പദവി യിൽനിന്നും നിശബ്ദമായി രാജിവെച്ചു. നിരപരാധിത്വം തെളിയ്ക്കുവാൻ വേണ്ടി പരസ്യപോരാട്ടത്തിലും കോർട്ട് കേസുക ളിലും കുടുങ്ങിയാൽ അനേക വർഷ ങ്ങൾ കുറ്റവിമുക്തി നേടിയ വിധി വരുന്നതുവരെ ലജ്ജിതനായി തന്നെ ജീവി ക്കേണ്ടി വരും.
വിവിധ രാജ്യങ്ങളിൽ നിന്നും അമേരി യ്ക്കൻ സൗഭാഗ്യം നേടു വാൻ ഭാര്യസ് മേതം അവിഹിത മായി കുടിയേ റിയ പല ഭർത്താക്കന്മാരും ഇപ്പോൾ പ്രതിസന്ധിയിലാണ്. അമേരിയ്ക്കയിൽ എത്തി ഒന്നോ അതിലധികമോ കുട്ടി കളെ പ്രസവിച്ച സ്ത്രീകൾക്ക് മുൻകാല നിയമാനുസരണം ശിശുസംരക്ഷണത്തി നുവേണ്ടി താത്കാലികമെങ്കിലും സർക്കാർ സഹായം വാങ്ങി ഭയപ്പെ ടാതെ ജീവിക്കാം. അമേരിയ്ക്കയിൽ ജനിച്ച അമേരിയ്ക്കൻ പൗരത്വമുള്ള കുട്ടികളുടെ പിതാവ് ഒളിവിൽ തന്നെ ജീവിക്കണം. അല്ലെങ്കിൽ മാതൃരാജ്യ ത്തയ്ക്ക് മടങ്ങണം. ഈ സാഹചര്യ ത്തിലും ഭാര്യാപദവിയുള്ള സ്ത്രീകൾ റാണിയായി നിലകൊള്ളും. ഏത് പീഡന ങ്ങൾക്കും പ്രതികരിക്കാതെ ഭർത്താവ് അടിമയായി തന്നെ നിത്യനിശബ്ദത യിൽ അവശേഷിക്കുന്നു.
മുൻകാലങ്ങളിൽ ഇവിടുത്തെ ഒന്നാം തലമുറക്കാരായ പല മലയാളി ഭർത്താക്കന്മാരും ഇംഗ്ലീഷ് അനായാസം കൈക്കാര്യം ചെയ്യുവാൻ അപ്രാപ്തരാ യിരുന്നു. ഉത്തരേന്ത്യയിൽ നിന്നും ഇംഗ്ലീഷ് ഭാഷയിൽ തന്നെ നഴ്സിംഗ് പഠനം പൂർത്തീകരിച്ചിവിടെ എത്തിയ മലയാളി വനിതകൾ അശേഷം ഇംഗ്ലീഷ് ഭാഷയെ ഭയപ്പെട്ടിരുന്നില്ല. രജിസ്റ്റേഡ് നഴ്സായ സാമാന്യം ഉന്നതമായ പ്രൊഫ ഷനുള്ള ഭാര്യ ഹൈ സാലറി വാങ്ങു മ്പോൾ ഫാക്ടറി തൊഴിലാളിയായ ഭർത്താവിന്റെ വേതനം വളരെ കുറവ്.
ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും ഉയർന്ന ശമ്പളവും ഭാര്യ മേധാവിത്വം വർദ്ധിച്ചതി നോടൊപ്പം ഭർത്ത്യപീഡനവും നിർദാ രുണ്യം തുടങ്ങി.അഭിമാനിയും സാമൂഹ്യപദവി പുലർത്തുവാൻ താത്പരനുമായ പുരുഷ മനസ് ഭാര്യ പീഡനങ്ങൾ കുടുംബഭദ തയ്ക്കും കുട്ടികളുടെ സുരക്ഷാഭാവി യ്ക്കുവേണ്ടി നിശബ്ദമായി സഹിയ്ക്ക ന്നു. ഭർതൃപീഡനം അധികവും സമ്പന്ന കുടുംബങ്ങളിലാണ്. വ്യക്തി സ്വാതന്ത്യം അമിതമായുള്ള കൊച്ചുകേര ളത്തിലും ഓരോ ചെറിയ പട്ടണങ്ങ ളിലും ഭാര്യ പീഡനം നിവാരണം ചെയ്യ പ്പെടുവാൻ മഹിളസമാജങ്ങളും വെബ്സൈറ്റുകളും 24 മണിക്കൂറും പ്രവർത്തി യ്ക്കുന്നു.
ഭർതൃപീഡനം തടയുവാനും പരാ തികൾ ബോധിപ്പിയ്ക്കുവാനുമുള്ള ഓഫീസുകളും വെബ് സൈറ്റുകളും പുരുഷന്മാർ തന്നെ സർക്കാർ സഹായ ത്താടെയോ സമുഹ്യമായോ ആരംഭിക്ക ണം. പുതിയ യുഗത്തിൽ ഭാര്യയും ഭർത്താവും ഔദ്യോഗികമായും സാമ്പ ത്തികമായും സാമൂഹികമായും ഏക ദേശം തുല്യരാണ്. കുടുംബജീവിത ത്തിൽ പലപ്പോഴും തത്തുല്യചിന്താഗതി അവഗണനയിലേയ്ക്കും അഹങ്കാരത്തി ലേയ്ക്കും തുടർന്ന് അസമാധാനത്തി ലേയ്ക്കും നയിക്കുകയും അബലയായ സ്ത്രീയിൽ പീഡന മനോഭാവം ഫണം ഉയർത്തി ആടുവാനും ആരംഭിക്കുന്നു. ആജീവനാന്തസഖിയുടെ ആകസ്മികമ ല്ലാത്ത നിരന്തരമായ രൗദ്രഭാവം ഭർത്ത മനസ്സിനെ മദ്യപാനത്തിലേയ്ക്കും മദിരാ ക്ഷിശ്രമത്തിലേയ്ക്കും അറിയാതെ അകർഷിക്കുന്നു. തുടർന്ന് വീഴുന്ന പത നത്തിന്റെ പടുകുഴിയിൽ നിന്നും ഒരു സദാചാരമനസ്കനും കരങ്ങൾ പിടിച്ച് കയറ്റുവാൻ എത്തിച്ചേരുന്നില്ല.
- അനായാസം കണ്ണീർ പൊഴി യ്ക്കുന്ന സ്ത്രീ പരാതിപ്പെടുമ്പോഴും മൊഴി സമർപ്പിക്കുമ്പോഴും നീതിപീഠം വളരെ വേഗം കനിവ് കാണിക്കുന്നു. ഭർത്താക്കന്മാർ നിശബ്ദരാകാതെ വെടിപ്പും വിലയും ഇല്ലാത്ത വ്യാജമായ ആത്മാഭിമാനം കൈവെടിയണം. സത്യ സന്ധമായി കോടതിയെ ഭയചകിതർആകാതെ ഫെയ്സ് ചെയ്യണം. ഭാര്യ യേയും ഭർത്താവിനേയും നീതിപീഠം തുല്യരായി അവലോഹനം ചെയ്യുന്നതോ ടൊപ്പം സമാധാനാന്തരീക്ഷം കുടുംബ ത്തിൽ നിലനിർത്തുവാൻ തക്ക കരുണയും കാണിക്കണം.
കോര ചെറിയാൻ