കോതമംഗലം മാര്‍ത്തോമന്‍ ചെറിയ പള്ളിയില്‍ യാക്കോബായ ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. പരിക്കേറ്റ ഓര്‍ത്തഡോക്‌സ് സഭ വികാരി തോമസ് പോള്‍ റമ്പാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓര്‍ത്തഡോക്‌സ് വിഭാഗത്തിലെ മറ്റുരണ്ട് വൈദികര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
എല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ കബറിടം യാക്കോബായ വിഭാഗം തകര്‍ത്തെന്ന ആരോപണത്തെ തുടര്‍ന്നാണ് ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയത്. 'പരിശുദ്ധന്റെ കബറിടം പൊളിക്കാന്‍ യാക്കോബായ പക്ഷം ശ്രമിച്ചു. അത് അന്വേഷിക്കാനാണ് പള്ളിയിലെത്തിയത്. എന്നാല്‍ യാക്കോബായ പക്ഷം സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു.' തോമസ് പോള്‍ റമ്പാന്‍ പറഞ്ഞു. എല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ കബറിടം യാക്കോബായ വിഭാഗം തകര്‍ത്തുവെന്ന് ആരോപിച്ചാണ് ഓര്‍ത്തഡോക്‌സ് സഭ വികാരിയായ തോമസ് പോള്‍ റമ്പാന്‍ കോതമംഗലം പള്ളിയിലെത്തിയത്. എന്നാല്‍ പള്ളിക്ക് അകത്തേക്ക് കടക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. അതിനിടെയാണ് തോമസ് പോള്‍ റമ്പാന്റെ കാര്‍ തകര്‍ക്കപ്പെട്ടത്.
സുപ്രീംകോടതി വിധി പ്രകാരം ഓര്‍ത്തഡോക്‌സ് സഭയ്‌ക്ക് പൂര്‍ണ അധികാരമാണ് കോതമംഗലം മാര്‍ത്തോമന്‍ ചെറിയ പള്ളിയില്‍ നല്‍കിയിരിക്കുന്നത്.