• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

മദ്യം വെള്ളം ചേര്‍ക്കാതെ കഴിച്ച്‌ ഗുരുതരാവസ്ഥയിലായ വിദ്യാര്‍ത്ഥികളുടെ നില മെച്ചപ്പെട്ടു

തലയോലപ്പറമ്ബ്: തലയോലപ്പറമ്ബില്‍ മദ്യം വെള്ളം ചേര്‍ക്കാതെ കഴിച്ച്‌ ഗുരുതരാവസ്ഥയിലായ വിദ്യാര്‍ത്ഥികളുടെ നില മെച്ചപ്പെട്ടു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൗമാരക്കാരായ നാലു വിദ്യാര്‍ഥികളാണ് അപകടനില തരണം ചെയ്തത്.

സ്‌കുള്‍ വിദ്യാര്‍ഥികള്‍ക്ക് മദ്യം നല്‍കിയത് പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു വിദ്യാര്‍ഥിയായിരുന്നു. ഈ വിദ്യാര്‍ത്ഥിയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു 13നും 16നും മധ്യേ പ്രായമുള്ള നാലു വിദ്യാര്‍ഥികളെ അവശനിലയില്‍ കിടക്കുന്നത് കണ്ടത്.

അബോധാവസ്ഥയില്‍ കിടന്ന വിദ്യാര്‍ഥികളെ വൈക്കം താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാര്‍ഥികളെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.

Top