രാജ്യം ലോക്‌ഡൗണില്‍നിന്ന് പിന്‍വാങ്ങുന്നതോടെ ഇന്ത്യയില്‍ കോവിഡ് അതിവേഗം വ്യാപിക്കുമെന്നു വിലയിരുത്തല്‍. ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണത്തില്‍ അസാധാരണമായ വര്‍ധനയാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 9851 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. 273 പേര്‍ മരിച്ചു.
നിലവിലെ രോഗവ്യാപനത്തിന്റെ തോത് അനുസരിച്ചു കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഇന്ത്യ ഇറ്റലിയെ മറികടന്നേക്കും. 2.33 ലക്ഷം കോവിഡ് കേസുകളാണ് ഇതുവരെ ഇറ്റലിയില്‍ റിപ്പോര്‍ട്ട് ചെയ്‌തത്. 2.26 ലക്ഷമാണ് ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം. എന്നാല്‍ ഇന്ത്യയേക്കാള്‍ അഞ്ചിരട്ടി മരണങ്ങളാണ് ഇറ്റലിയില്‍.
കേരളത്തില്‍ ഇന്ന് 111 പേര്‍ക്ക്‌കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഒറ്റദിവസം രോഗികളുടെ എണ്ണം നൂറ് കടക്കുന്നത് ഇത് ആദ്യമാണ്. 50 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 50, ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്നവര്‍ 48. സമ്പര്‍ക്കത്തിലൂടെ രോഗബാധിതര്‍ 10. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.