• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

പൊതുഗതാഗതം വേണം, വിമാന സര്‍വീസും ആകാം; പ്രധാനമന്ത്രിയോടു കേരളം

കോവിഡ്‌ ലോക്‌ഡൗണ്‍ മാര്‍ഗരേഖയില്‍ മാറ്റംവരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക്‌ അധികാരം നല്‍കണമെന്ന്‌ കേരളം. റെഡ്‌ സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ മെട്രോ ഉള്‍പ്പെടെ പൊതുഗതാഗതം അനുവദിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായിയുള്ള വിഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ട്രെയിനുകളില്‍ നിയന്ത്രണം വേണം. കേരളത്തിന്റെ പാസ്‌ ഉള്ളവരെ മാത്രമേ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍ അനുവദിക്കാവൂ. ഓണ്‍ലൈന്‍ ബുക്കിങ്‌ അനുവദിക്കുന്നത്‌ രോഗവ്യാപനത്തിന്‌ ഇടയാക്കും.

എത്തിച്ചേരുന്ന സംസ്ഥാനത്ത്‌ മാത്രമേ ട്രെയിനുകള്‍ക്ക്‌ സ്‌റ്റോപ്പുകള്‍ അനുവദിക്കാവൂ. ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയവര്‍ക്കായി കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കണം. തിരിച്ചെത്തുന്ന പ്രവാസികളെ ഹോം ക്വാറന്റീനിലാക്കാന്‍ അനുമതി വേണം. ആഭ്യന്തര വിമാനസര്‍വീസുകള്‍ നിയന്ത്രിതമായി തുടങ്ങാം. പ്രവാസികള്‍ വിമാനങ്ങളില്‍ കയറുംമുന്‍പ്‌ കോവിഡ്‌ ആന്റിബോഡി ടെസ്റ്റ്‌ നിര്‍ബന്ധമാക്കണമെന്നും കേരളം അഭിപ്രായപ്പെട്ടു.

Top