യൂറോപ്പില്‍ കോവിഡ് നിരക്ക് കുത്തനെ കൂടിയതോടെ കഴിഞ്ഞ ദിവസം ലോകത്ത് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയതതായി ലോകാരോഗ്യ സംഘടന. 33.8 ലക്ഷം കേസുകളാണ് ലോകത്ത് ശരാശരി ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്‌തത്. രോഗ വ്യാപനം നിയന്തണാതീതമായ സ്‌പെയിന്‍ തലസ്ഥാനമായ മഡ്രിഡില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പല നഗരങ്ങളും ലോക്‌ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജര്‍മനിയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ധാരണയായതായി ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ പറഞ്ഞു. മാസ്‌ക് ധരിക്കലും അകലം പാലിക്കലും കര്‍ശനമാക്കി.
യുകെ, ഫ്രാന്‍സ് എന്നിവിടങ്ങളിലും കഴിഞ്ഞ ഒരാഴ്‌ചയായി വന്‍ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. യുകെയിലെ പല ഭാഗത്തും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മരണനിരക്ക് 7 ശതമാനമായി. ലോകത്തിലെ കോവിഡ് കേസുകളിലെ 16 ശതമാനവും യൂറോപ്പിലാണ്. 22 ശതമാനം മരണവും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നാണ്. നേപ്പാളില്‍ രണ്ടായിരത്തില്‍ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതോടെ ആകെ കേസുകള്‍ ഒരു ലക്ഷം കടന്നു.
ഇറാനില്‍ അത്യാവശ്യരോഗികള്‍ക്കു മാത്രം കിടത്തി ചികിത്സ മതിയെന്നു തീരുമാനമായി. കോവിഡ് മരണവും രോഗ വ്യാപനവും കൂടിയതിനാലാണിത്. മരണം 28000 കവിഞ്ഞു. യുക്രെയ്‌നില്‍ കൂടുതല്‍ ആശുപത്രികള്‍ തുറക്കാന്‍ തീരുമാനം. 70 ശതമാനത്തിലധികം കിടക്കകളും നിറഞ്ഞു.
യുഎസില്‍ കഴിഞ്ഞ ദിവസം 56000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. രണ്ടു മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. വീണ്ടും പഴയ നിയന്ത്രണങ്ങളിലേക്കു മടങ്ങിപ്പോകാന്‍ ആരോഗ്യ വുകുപ്പ് ജനങ്ങളോടു നിര്‍ദേശിച്ചു. അടുത്ത മാസത്തോടെ ഇനിയും കേസുകള്‍ കൂടുമെന്നാണു നിഗമനം. ബ്രസീലില്‍ 50 ലക്ഷം കേസുകള്‍ പിന്നിട്ടു. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണവും ബ്രസീലിലാണ്.