സംസ്ഥാനത്ത് നിപ്പ ആശങ്കകള്‍ അവസാനിച്ച സാഹചര്യത്തില്‍ കോഴിക്കോട് മലപ്പുറം ജില്ലയിലെ സ്‌ക്കൂളുകള്‍ ഇന്ന് തുറക്കും. നിപ വൈസിനെ തുടര്‍ന്ന് ഇരു ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. അതിനാല്‍ ഇത്തവണ വേനല്‍ അവധിയും കഴിഞ്ഞ് അധികമായി കിട്ടിയ പതിനൊന്ന് ദിവസത്തെ അവധിക്ക് ശേഷമാണ് വിദ്യാര്‍ത്ഥികള്‍ ഇന്ന് സ്‌ക്കൂളില്‍ എത്തുന്നത്.
ജില്ലയിലെ സ്‌ക്കൂളുകളില്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. മറ്റു ജില്ലകളില്ലെല്ലാം സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തന്നെ തുറന്നിരുന്നു. ചില സ്ഥലങ്ങളില്‍ ജൂണ്‍ അഞ്ചിനായിരുന്നു തുറന്നത്. അതേസമയം, ശക്തമായ മഴകാരണം കോട്ടയം, ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്.
അതേസമയം, നിപ്പ അതീവജാഗ്രതാ നിര്‍ദേശത്തിന് അയവു വരുത്തുകയാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജൂണ്‍ 30 വരെ ജാഗ്രതാ നിര്‍ദേശം തുടരുമെന്നും മന്ത്രി വ്യക്തമാക്കി. പുതുതായി ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. നിപ്പ നിയന്ത്രണ വിധേയമാമായ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒഴിവാക്കി.