തിരുവനന്തപുരം: പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, വയനാട് എന്നീ ജില്ലകളിലെ പ്രളയബാധിത പ്രദേശത്തെ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്‍ അടക്കുന്നതിന് ഇളവുകള്‍.
ഏഴു ജില്ലകളിലേയും സെക്ഷന്‍ ഓഫീസ് പരിധിയിലുള്ള ഉപഭോക്താക്കളുടെ മീറ്റര്‍ റീഡിംഗ് എടുക്കുന്നതും ബില്‍ തയ്യാറാക്കി നല്‍കുന്നതും ഒരു ബില്ലിംഗ് സൈക്കിള്‍ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.
ഈ പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് പണം അടയ്ക്കാനുള്ള തീയതി 31.01.2019 വരെ നീട്ടി നല്‍കിയിട്ടുണ്ട്.
ആവശ്യമായ പക്ഷം തവണകളായി പണമടയ്ക്കാനുള്ള അനുമതി നല്‍കാന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍മാരെയും സ്പെഷ്യല്‍ ഓഫീസര്‍ റവന്യൂവിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
മാത്രമല്ല, ഈ കാലയളവിനുള്ളില്‍ ഉണ്ടാകുന്ന റീ - കണക്ഷന്‍ ഫീസും സര്‍ചാര്‍ജും ഒഴിവാക്കാനും തീരുമാനിട്ടുണ്ട്.