തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ കൂട്ടപ്പിരിച്ചു വിടല്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്ഥിരനിയമനം ലഭിച്ച 141 പേരെയാണ് പിരിച്ചു വിട്ടത്. പ്രസ്‌തുത നിയമനങ്ങളെല്ലാം അനര്‍ഹമായിരുന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് മാനേജ്‌മെന്റ് വിശദീകരിച്ചു.
കണ്ടക്‌ടര്‍, ഡ്രൈവര്‍, മെക്കാനിക്ക് എന്നീ വിഭാഗങ്ങളിലുള്ളവരെയാണ് പിരിച്ചുവിട്ടത്. വര്‍ഷം 120 ഡ്യൂട്ടി ഇല്ലാത്തവര്‍ക്കാണ് ജോലി നഷ്‌ടമായത്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും കെ.എസ്.ആര്‍.ടി.സി വ്യക്തമാക്കി.