തിരുവനന്തപുരം: കെഎസ്ആര്‍ടിയില്‍ നിയമന നിരോധനം. കണ്ടക്ടര്‍ നിയമനത്തിന് അഡ്വൈസ് മെമ്മോ ലഭിച്ചവര്‍ക്ക് പോലും നിയമനം നല്കാന് സാധിക്കില്ലെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന് നിയമസഭയില്‍ അറിയിച്ചു.
ജീവനക്കാരുടെ എണ്ണം ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണ്. അത് ദേശിയ ശരാശരിക്കൊപ്പമാക്കാനാണ് വകുപ്പ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് നിയമനം നിര്‍ത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കണ്ടക്ടര്‍ തസ്തികയിലേക്ക് 4051 പേര്‍ക്കാണ് പിഎസ്സി വഴി അഡ്വൈസ് മെമ്മോ ലഭിച്ചിരിക്കുന്നത്. എന്നാല്‍, ജീവനക്കാര്‍ കൂടുതലായിരിക്കുന്ന സാഹചര്യത്തില്‍ ഇതില്‍ ഒരാളെ പോലും നിയമിക്കാന്‍ സാധിക്കില്ലെന്നും, ജീവനക്കാരുടെ എണ്ണം കുറച്ചുകൊണ്ടുവരാനാണ് വകുപ്പ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.