തിരുവനന്തപുരം: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കെഎസ്‌ആര്‍ടിസി സര്‍വീസുകളുടെ എണ്ണം കുറയ്ക്കുന്നു. കെഎസ്‌ആര്‍ടിസി ഓര്‍ഡിനറി ബസുകളിലെ ജീവനക്കാര്‍ക്ക് ഇന്ന് മുതല്‍ സിംഗിള്‍ ഡ്യൂട്ടി സംവിധാനം നിലവില്‍ വരുന്നതിനെ തുടര്‍ന്നാണ് ഈ പുതിയ പരിഷ്‌കാരം. ഇരട്ട ഡ്യൂട്ടി ആനുകൂല്യം ലഭിക്കാനായി തിരക്കു കുറഞ്ഞ സമയത്തു ബസുകള്‍ വെറുതെ ഓടിച്ചിരുന്നത് ഒഴിവാക്കും.
വരുമാനം കൂടിയ ബസുകളില്‍ ഉച്ചയ്ക്കു ജീവനക്കാര്‍ മാറുന്ന വിധത്തില്‍ ഡ്യൂട്ടി ക്രമീകരിക്കും. കൂടാതെ ദീര്‍ഘദൂര ബസുകളില്‍ സിംഗിള്‍ ഡ്യൂട്ടി സംവിധാനം ഈ മാസം ഒന്നുമുതല്‍ നടപ്പിലാക്കിയിട്ടുണ്ട്. ഇതോടെ തിരക്കു കൂടുതലുള്ള രാവിലെയും വൈകിട്ടും കൂടുതല്‍ ബസുകള്‍ നിരത്തിലുണ്ടാകുമെന്നും തിരക്കു കുറഞ്ഞ ഉച്ചസമയത്തു ബസുകള്‍ കുറയുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.