• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

കെഎസ്ആർടിസിക്ക് പണിമുടക്ക് സമ്മാനിച്ചത് വൻ തിരിച്ചടി; ഏകദേശ നഷ്ടം നാലു കോടി രൂപ

തിരുവനന്തപുരം∙ നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിക്ക് പണിമുടക്ക് സമ്മാനിച്ചത് നാലുകോടി രൂപയുടെ നഷ്ടം. കോർപറേഷന്റെ പ്രതിദിന ശരാശരി കലക്ഷന്‍ 6.25 കോടിരൂപയാണ്. ഡീസല്‍ ഇനത്തില്‍ ചെലവ് മൂന്നു കോടിരൂപ. കഴിഞ്ഞദിവസം രാത്രി പ്രവര്‍ത്തിപ്പിച്ചത് 728 ബസുകളാണ്.

ഇന്നു രാവിലെ 191 ബസുകള്‍ നിരത്തിലിറങ്ങി. ഈ കണക്കുകളുടെ അടിസ്ഥാനത്തിലാണ് നഷ്ടം നാലുകോടി വരുമെന്ന നിഗമനത്തില്‍ കോര്‍പ്പറേഷന്‍ എത്തിച്ചേര്‍ന്നത്. പണിമുടക്കു ദിവസമായ ബുധനാഴ്ചയിലെ കലക്‌ഷന്‍ റിപ്പോര്‍ട്ട് വ്യാഴാഴ്ച ലഭിക്കുമ്പോള്‍ മാത്രമേ കൃത്യമായ നഷ്ടം കണക്കാക്കാനാകൂ.

കെഎസ്ആർടിയുടെ ആകെ ജീവനക്കാരായ 22,665 പേരിൽ ബുധനാഴ്ച ആകെ ജോലിക്കെത്തിയത് 6593 പേർ മാത്രം. ഇവരിൽ ആകെയുള്ള സ്ഥിര ജീവനക്കാർ 18,402 ആണ്. പണിമുടക്കുദിനത്തിൽ എത്തിയത് 5117 പേർ മാത്രം. ആകെയുള്ള 4623 താത്കാലിക ജീവനക്കാരിൽ 1476 പേർ ജോലിക്കെത്തി. അവധിക്ക് അപേക്ഷിക്കാതിരുന്നത് 903 ജീവനക്കാർ.

Top