• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

പുതിയ 125 ഡ്യൂക്ക് വിപണിയില്‍ - ഇത്, ഏറ്റവും വിലകുറഞ്ഞ കെടിഎം ബൈക്ക്

1.18 ലക്ഷം രൂപ വിലയില്‍ കെടിഎം 125 ഡ്യൂക്ക് വിപണിയില്‍ പുറത്തിറങ്ങി. ഇന്നു മുതല്‍ രാജ്യത്തെ മുഴുവന്‍ കെടിഎം ഡീലര്‍ഷിപ്പുകളിലും പുതിയ 125 ഡ്യൂക്ക് ലഭ്യമാവും. മോഡല്‍ നിരയില്‍ 200 ഡ്യൂക്കിനും താഴെ ഇടംകണ്ടെത്തുന്ന 125 ഡ്യൂക്ക്, ഇന്ത്യയില്‍ കെടിഎം അവതരിപ്പിക്കുന്ന ഏറ്റവും ചെറിയ ബൈക്കാണ്.

പുതിയ 125 ഡ്യൂക്ക് വിപണിയില്‍ — ഇത്, ഏറ്റവും വിലകുറഞ്ഞ കെടിഎം ബൈക്ക്

1.51 ലക്ഷം രൂപയാണ് എബിഎസില്ലാത്ത 200 ഡ്യൂക്കിന് വില; 200 ഡ്യൂക്ക് എബിഎസ് പതിപ്പിന് വില 1.60 ലക്ഷം രൂപയും. അതേസമയം പുതിയ 125 ഡ്യൂക്കില്‍ എബിഎസ് അടിസ്ഥാന സുരക്ഷാ സംവിധാനമാണ്. 125 ഡ്യൂക്കിനായുള്ള ബുക്കിംഗ് ഒരുമാസം മുമ്പെ കെടിഎം ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചിരുന്നു. ബുക്കിംഗ് തുക 1,000 രൂപ.

പുതിയ 125 ഡ്യൂക്ക് വിപണിയില്‍ — ഇത്, ഏറ്റവും വിലകുറഞ്ഞ കെടിഎം ബൈക്ക്

124.7 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് 125 ഡ്യൂക്കില്‍ തുടിക്കുക. എഞ്ചിന്‍ 9,250 rpm -ല്‍ 14.3 bhp കരുത്തും 8,000 rpm -ല്‍ 12 Nm torque ഉം പരമാവധി സൃഷ്ടിക്കും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. 148 കിലോ ഭാരമുള്ള ബൈക്കില്‍ 10.2 ലിറ്റര്‍ ശേഷിയുള്ള ഇന്ധനടാങ്ക് ഒരുങ്ങുന്നു.

പുതിയ 125 ഡ്യൂക്ക് വിപണിയില്‍ — ഇത്, ഏറ്റവും വിലകുറഞ്ഞ കെടിഎം ബൈക്ക്

മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ വരെ കുതിക്കാന്‍ ബേബി ഡ്യൂക്കിന് കഴിയും. കമ്മ്യൂട്ടര്‍ ബൈക്കുകള്‍ അരങ്ങുവാഴുന്ന 125 സിസി ശ്രേണിയില്‍ ട്രെല്ലിസ് ഫ്രെയിമും അലൂമിനിയം സ്വിങ്ങ്ആമും അവതരിപ്പിക്കുന്ന ആദ്യ മോഡലാണ് കെടിഎം 125 ഡ്യൂക്ക്.

പുതിയ 125 ഡ്യൂക്ക് വിപണിയില്‍ — ഇത്, ഏറ്റവും വിലകുറഞ്ഞ കെടിഎം ബൈക്ക്

43 mm അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ മുന്നിലും പത്തുവിധത്തില്‍ ക്രമീകരിക്കാവുന്ന മോണോഷോക്ക് അബ്‌സോര്‍ബര്‍ പിന്നിലും ബൈക്കില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും. മുന്‍ ടയറില്‍ 300 mm ഡിസ്‌ക്കും പിന്‍ ടയറില്‍ 230 mm ഡിസ്‌ക്കുമാണ് വേഗം നിയന്ത്രിക്കാനുള്ളത്.

 

പുതിയ 125 ഡ്യൂക്ക് വിപണിയില്‍ — ഇത്, ഏറ്റവും വിലകുറഞ്ഞ കെടിഎം ബൈക്ക്

ഒറ്റ ചാനല്‍ എബിഎസിന്റെ പിന്തുണ ബൈക്കിനുണ്ട്. 125 സിസി ശ്രേണിയില്‍ എബിഎസ് ലഭിക്കുന്ന ആദ്യ ബൈക്കെന്ന വിശേഷണവും 125 ഡ്യൂക്കില്‍ ഭദ്രം. അതേസമയം രാജ്യാന്തര വിപണിയിലുള്ള മോഡലില്‍ നിന്നും വ്യത്യസ്തമായ പതിപ്പാണ് ഇവിടെ വില്‍പ്പനയ്ക്കു എത്തുന്നത്.

പുതിയ 125 ഡ്യൂക്ക് വിപണിയില്‍ — ഇത്, ഏറ്റവും വിലകുറഞ്ഞ കെടിഎം ബൈക്ക്

390 ഡ്യൂക്കിനോടാണ് രാജ്യാന്തര വിപണിയില്‍ 125 ഡ്യൂക്കിന് സാമ്യം. എന്നാല്‍ ബൈക്കിന്റെ ഇന്ത്യന്‍ പതിപ്പിന് മുന്‍തലുറ 200 ഡ്യൂക്ക് മോഡലാണ് പ്രചോദനം. ഇക്കാരണത്താല്‍ എല്‍ഇഡി ഹെഡ്‌ലാമ്പോ, ടച്ച്‌സ്‌ക്രീന്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററോ 125 ഡ്യൂക്കിന് ലഭിക്കുന്നില്ല.

പുതിയ 125 ഡ്യൂക്ക് വിപണിയില്‍ — ഇത്, ഏറ്റവും വിലകുറഞ്ഞ കെടിഎം ബൈക്ക്

മൂന്നു നിറങ്ങളിലാണ് ബൈക്ക് വില്‍പ്പനയ്ക്കു വരിക. വൈറ്റ്, ബ്ലാക്ക്, ഓറഞ്ച് നിറങ്ങള്‍ മോഡലില്‍ തിരഞ്ഞെടുക്കാം. ഇന്ത്യന്‍ വിപണിയില്‍ യമഹ R15 V3.0, ടിവിഎസ് അപാച്ചെ RTR 160 4V, ബജാജ് പള്‍സര്‍ NS160 മോഡലുകളുമായി കെടിഎം 125 ഡ്യൂക്ക് മത്സരിക്കും.

Top