അഞ്ചുതെങ്ങ്: മലയാളത്തിന്റെ കാല്പനിക വസന്തത്തിന് തുടക്കം കുറിച്ച കുമാരനാശാന്റെ 146-ാമത് ജന്മദിനാഘോഷത്തിന് ആശാന്റെ ജന്മസ്ഥലമായ കായിക്കരയില്‍ തുടക്കമായി. ഞായറാഴ്ച രാവിലെ 10.30- ന് അഞ്ചുതെങ്ങ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ക്രിസ്റ്റി സൈമണ്‍ പതാക ഉയര്‍ത്തി ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.
തുടര്‍ന്ന് കുട്ടികളുടെ ചിത്രരചനാമത്സരവും ആശാന്റെ ജന്മനക്ഷത്രമായ ചിത്രാപൗര്‍ണമി ദിനത്തോടനുബന്ധിച്ചുള്ള ഉദയാസ്തമയ കാവ്യ സമര്‍പ്പണവും സംവാദവും നടന്നു. കവികളായ ബി. ഭുവനേന്ദ്രന്‍, ശാര്‍ക്കര കൃഷ്ണന്‍കുട്ടി, എ.വി. ബാഹുലേയന്‍, എം.ടി.വിശ്വതിലകന്‍, ശുഭ മുരുക്കുംപുഴ, കെ.രാജചന്ദ്രന്‍, ജി.എസ്.പിള്ള, വെട്ടൂര്‍ കെ.സുശീലന്‍, കിളിമാനൂര്‍ സത്യദേവന്‍, അഥീന അജിത്, പ്രൊഫ. ഗേളി ഷാഹിദ്, സെയ്ഫുദ്ദീന്‍ കല്ലമ്ബലം, അശോകന്‍ കായിക്കര, അനില്‍ പൂതക്കുഴി, കെ. സത്യബാബു എന്നിവര്‍ പങ്കെടുത്തു.
കാവ്യസംവാദത്തില്‍ സുഗതന്‍, രാമചന്ദ്രന്‍ കരവാരം, കെ.ബാബു, വി.ലൈജു എന്നിവര്‍ പങ്കെടുത്തു. രാവിലെ ആശാന്‍ യുവജനവേദിയുടെ നേതൃത്വത്തില്‍ മഹാകവിയുടെ കര്‍മ്മഭൂമിയായ തോന്നയ്ക്കലില്‍നിന്ന് ജന്മഭൂമിയായ കായിക്കരയിലേക്ക് കാവ്യസംഗീതയാത്ര സംഘടിപ്പിച്ചു.