ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണ്ണറായി രാഷ്ട്രപതി പ്രഖ്യാപിച്ചതിനു പിന്നാലെ ട്രോളര്‍മാരും ആ പ്രഖ്യാപനം ശെരിക്ക് ആഘോഷിച്ചു. ലഫറ്റണല് ജനറല്‍ നിര്‍ഭയി ശര്‍മ്മ മെയ് 28 ന് കാലാവധി തികയ്ക്കുന്നതോടെയാണ് ആ സ്ഥാനത്തേക്ക് കുമ്മനം രാജശേഖരന് എത്തുന്നത്.
കൊച്ചി മെട്രോ ഉദ്ഘാടനം മുതല്‍ കുമ്മനം രാജശേഖരന് ട്രോളന്മാര്ക്കും സോഷ്യല്‍ മീഡിയയ്ക്കും പ്രിയങ്കരനാണ്. അതുകൊണ്ട് തന്നെ കുമ്മനം ജി പോകുന്നതോടെ ആശയദാരിദ്ര്യം സംഭവിക്കുമെന്നുവരെ ട്രോളന്മാര് ആശങ്ക പ്രകടിപ്പിക്കുന്നു. പിന്നെ കേരളത്തില്‍ ഉള്ളവര്‍ക്കും മാത്രം പോരല്ലോ, നോര്‍ത്ത് ഈസ്റ്റില്‍ ഉള്ളവര്‍ക്കും ഒരു എന്റര്‍ടൈന്‍മെന്റ് ഒക്കെ വേണ്ടേ എന്ന് പറഞ്ഞ് ട്രോളര്‍മാര്‍ ആശ്വസിക്കുന്നതും കാണാം.
പ്രധാനമന്ത്രി മോഡിയോട് ഞങ്ങളുടെ കുമ്മനം ജിയെ തിരികെ തരാന്‍ പറ്റുമോയെന്നും ചോദിക്കുന്നുണ്ട്. അതേസമയം ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു കിടക്കുന്നതിനാല്‍ അതിലേക്ക് ആര് എന്ന ചര്‍ച്ച വരെ തുടങ്ങി ട്രോളര്‍മാര്‍. പന്തളം ശ്രീജിത്തിനെയാണ് ട്രോളര്‍മാര്‍ നാമനിര്‍ദേശം ചെയ്തിരിക്കുന്നത്.