മിസോറം ഗവര്‍ണര്‍ പദവി കുമ്മനം രാജശേഖരന്‍ രാജിവച്ചു. രാജി രാഷ്ട്രപതി റാംനാഥ് കോവിന്ദ് അംഗീകരിച്ചു. തിരുവനന്തപുരത്ത് കുമ്മനം ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് ഇതോടെ വ്യക്തമായി.
സിറ്റിങ് എംപി ശശി തരൂരിനോട് കൊമ്പുകോര്‍ക്കാന്‍ തിരുവനന്തപുരത്തേക്ക് കുമ്മനം വരുമെന്ന് നേരത്തെ സൂചന ഉണ്ടായിരുന്നു. കുമ്മനത്തിന്റെ അത്ര വിജയസാധ്യത മറ്റാര്‍ക്കുമില്ലെന്ന നിലപാടാണ് ആര്‍എസ്‌എസിന്റേത്. ശശി തരൂരിനോടു മല്‍സരിക്കാന്‍ കുമ്മനത്തിനേ പറ്റൂ എന്ന നിലപാട് പ്രവര്‍ത്തകര്‍ക്കുമുണ്ട്. സിപിഐ സ്ഥാനാര്‍ഥിയായി സി. ദിവാകരനാണ് തിരുവനന്തപുരത്തു മല്‍സരിക്കുക. ഇതോടെ ശക്തമായ ത്രികോണ മത്സരംഇവിടെ ഉറപ്പായി.
കുമ്മനത്തിന്റെ വരവോടെ തിരുവനന്തപുരത്ത് മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന പി.പി. മുകുന്ദന്‍ തീരുമാനം മാറ്റിയതായാണ് സൂചന.