ചെന്നൈ: ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് സുപ്രീംകോടതി അനുമതി നല്‍കിയതുപോലെ മുസ്ലിം പള്ളികളിലും സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന ആവശ്യമുയരുന്നു. സംഘപരിവാര്‍ സംഘടനകളും ഭക്തരും ഹൈന്ദവാചാരങ്ങള്‍ക്കെതിരേ മാത്രം സുപ്രീംകോടതി രംഗത്തുവരുന്നതെന്തേ എന്ന ചോദ്യമുയര്‍ത്തുന്നതിനിടെയാണ് കോണ്‍ഗ്രസ് നേതാവും നടിയുമായ ഖുശ്‌ബു രംഗത്തെത്തിയിരിക്കുന്നത്. അതേസമയം സുപ്രീംകോടതിയില്‍ പുനപരിശോധനാ ഹര്‍ജി നടത്താനുള്ള ഒരുക്കത്തിലാണ് വിവിധ ഹൈന്ദവ സംഘടനകള്‍.
നൂറ്റാണ്ടുകളായുള്ള ആചാരത്തിലും അനുഷ്ഠാനത്തിലും സുപ്രീംകോടതി ഇടപെടുന്നത് ശരിയല്ലെന്ന വികാരമാണ് ഭക്തരും ഹൈന്ദവസംഘടനകളും ഒരുപോലെ ഉന്നയിക്കുന്നത്.എന്തുകൊണ്ട് ഹൈന്ദവ ആരാധനാലയത്തില്‍ മാത്രം സുപ്രീംകോടതി ഇടപെടുന്നുവെന്ന ചോദ്യവും അവര്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് മുസ്ലിം പള്ളികളില്‍ എല്ലാ ദിവസവും സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന ആവശ്യത്തിന് വേണ്ടി പോരാടുമെന്ന് ഖുശ്‌ബു വ്യക്തമാക്കിയിരിക്കുന്നത്.
ശബരിമലയിലെ വിധിയെ വര്‍ഗീയവല്‍ക്കരിക്കുന്നത് കാണുമ്ബോള്‍ വിഷമം തോന്നുന്നുവെന്നും അവര്‍ അനുബന്ധമായി പറഞ്ഞു. ദൈവം ഒന്നാണെന്നാണ് തന്റെ വിശ്വാസം. നിങ്ങള്‍ ശരിക്കും ദൈവവിശ്വാസിയാണെങ്കില്‍ ഈ വിധിയെ അംഗീകരിക്കും. സ്ത്രീകളെ അടിച്ചമര്‍ത്താന്‍ എന്ത്് വൃത്തികെട്ട കളിയും കളിക്കുന്ന മതമൗലികവാദികളായ പുരുഷാധിപതികളായ പുരുഷന്മാര്‍ മാത്രമാണ് മറിച്ചുചിന്തിക്കുകയെന്നും ഖുശ്‌ബു പറഞ്ഞു. അതേസമയം സ്ത്രീകള്‍ക്കുള്ള അവകാശത്തിന്റെ പേരില്‍ വനിതാ ജഡ്ജിയുടെ അഭിപ്രായത്തെ തള്ളി പുരുഷമേധാവിത്വം കാണിക്കുകയാണ് സുപ്രീംകോടതി ചെയ്തതെന്ന് ബിജെപി ജില്ലാ സെക്രട്ടറി രേണു സുരേഷ് പറഞ്ഞു.
ഇനി ഏതെങ്കിലും മുസ്ലിം സ്ത്രീ സുന്നി പള്ളികളില്‍ ആരാധന നടത്താന്‍ സമീപിച്ചാല്‍ കോടതി എന്തു നിലപാടെടുക്കുമെന്നും അവരെ പള്ളിയില്‍ കയറാന്‍ അനുവാദം നല്‍കുമോയെന്നും അവര്‍ ചോദിച്ചു. ഇതിനിടെ പുനപരിശോധനാ ഹര്‍ജി നല്‍കാനുള്ള ഒരുക്കത്തിലാണ് ഹൈന്ദവസംഘടനകള്‍. ഈ മാസം 15 നുള്ളില്‍ ഹര്‍ജി നല്‍കുമെന്നും കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നും ഫെഡറേഷന്‍ ഓഫ് ഹിന്ദു ഓര്‍ഗനൈസേഷന്‍സ് അധ്യക്ഷന്‍ ഭക്തവത്സലന്‍ പറഞ്ഞു.