ശ്രീനിവാസനും മകന്‍ ധ്യാന്‍ ശ്രീനിവാസനും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു. വി. എം. വിനു സംവിധാനം ചെയ്യുന്ന കുട്ടിമാമയിലാണ് ഇവര്‍ ആദ്യമായി സ്‌ക്രീനില്‍ ഒന്നിക്കുന്നത്. ശ്രീനിവാസനും, വിനീത് ശ്രീനിവസാനും ആദ്യമായി പ്രധാന വേഷങ്ങളില്‍ എത്തിയ മകന്റെ അച്ഛന്‍ എന്ന ചിത്രം സംവിധാനം ചെയ്‌തതും വി.എം വിനുവായിരുന്നു.
ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മീര വാസുദേവും ദുര്‍ഗ്ഗ കൃഷ്‌ണയുമാണ് നായികമാര്‍. തന്മാത്രയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മീര വാസുദേവിന്റെ വലിയ ഒരു ഇടവേളക്ക് ശേഷമുള്ള തിരിച്ചുവരവ് കൂടെയാണ് ഈ ചിത്രം. വിശാഖ്, നിര്‍മ്മല്‍ പാലാഴി, മഞ്‌ജു പത്രോസ്, പ്രേംകുമാര്‍, കലിംഗ ശശി, വിനോദ്, കക്ക രവി, കലാഭവന്‍ റഹ്മാന്‍, സയന, സന്തോഷ് കീഴാറ്റൂര്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.
മനാഫ് തിരക്കഥയെഴുതിയ ചിത്രത്തിന് വിഎം വിനുവിന്റെ മകന്‍ വരുണാണ് ചായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീത സംവിധായകന്‍ രാജാമണിയുടെ മകന്‍ അച്ചു രാജാമണിയാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിക്കുന്നത്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദും നിര്‍വഹിക്കുന്നു. കോപ്രൊഡ്യൂസഴ്‌സ്: വി സി പ്രവീണ്‍ , ബൈജു ഗോപാലന്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ് സുധാകര്‍ ചെറുകുറി, കൃഷ്‌ണമൂര്‍ത്തി.
ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹനും പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് സുരേഷ് മിത്രകാരി, സജി കുണ്ടറ. പി.ആര്‍.ഒ: വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്. സെന്‍ട്രല്‍ പിക്‌ചഴ്‌സ് ഈ ചിത്രം മെയ് രണ്ടാം വാരം പ്രദര്‍ശനത്തിന് എത്തിക്കുന്നു.