കുറഞ്ഞ ചെലവില്‍ മൊബൈല്‍ ഡാറ്റ കണക്‌റ്റിവിറ്റി നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാമത്. പല വികസിത രാജ്യങ്ങളേയും പിന്തള്ളിയാണ് ഇന്ത്യയുടെ ഈ നേട്ടം.
ഒരു ജിബി ഡാറ്റയ്‌ക്ക് 0.26 ഡോളര്‍(18.41 രൂപ) ആണ് ഇന്ത്യയിലെ ശരാശരി ചെലവ്. കിര്‍ഗിസ്‌താന്‍, ഖസാക്കിസ്‌താന്‍, യുക്രെയ്‌ന്‍ എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിലുള്ളത്. അമേരിക്കയില്‍ 12.37 ഡോളറാണ് (840 രൂപയ്‌ക്ക് മുകളില്‍ ) ഒരു ജിബി ഡാറ്റയ്‌ക്ക് ഈടാക്കുന്ന ശരാശരി തുക.
ബ്രിട്ടന്‍ പട്ടികയില്‍ 136ാം സ്ഥാനത്താണ്. പശ്ചിമ യൂറോപ്പില്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ മൊബൈല്‍ ഡാറ്റ ലഭിക്കുന്നത് ഫിന്‍ലാന്‍ഡിലാണ്. ഒരു ജിബി ഡാറ്റയ്‌ക്ക് 1.16 ഡോളറാണ് (82 രൂപ) ഇവിടുത്തെ ശരാശരി തുക. ഡെന്‍മാര്‍ക്ക്, മൊണാക്കോ, ഇറ്റലി പോലുള്ള രാജ്യങ്ങള്‍ രണ്ട് ഡോളറില്‍ (141 രൂപ) താഴെയാണ് ഒരു ജിബിയ്‌ക്ക് ഈടാക്കുന്ന ശരാശരി തുക.