കോവിഡിനെതിരായ കേരളത്തിന്റെ പോരാട്ടം വലിയ വിജയമാണെന്നും അഭിമാനിക്കാന്‍ വകയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൈവിട്ടുപോകും എന്ന നിലയില്‍ നിന്നാണ് കേരളം തിരിച്ചുവന്നത്. ഭേദചിന്തയില്ലാതെ എല്ലാവരേയും ഒന്നിച്ചുചേര്‍ത്ത് പോരാടിയതിന് ഫലമുണ്ടായി. ഏത് അടിയന്തരസാഹചര്യവും നേരിടാന്‍ കേരളത്തെ സജ്ജമാക്കി.
രാജ്യത്ത് ഏറ്റവും കുറഞ്ഞ മരണനിരക്കും ഏറ്റവും കൂടുതല്‍ പരിശോധനയും കേരളത്തിലാണെന്നും നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് വിശദമായി മുഖ്യമന്ത്രി പറഞ്ഞു. പ്ലാസ്‌മ തെറാപ്പി ഉള്‍പ്പെടെ എല്ലാനടപടികളിലും മുന്നില്‍. നേട്ടമുണ്ടായത് ഇന്ദ്രജാലം കൊണ്ടല്ല. ഐക്യത്തിന്റേയും കൂട്ടായ്‌മയുടേയും ഫലമാണ് ഇത്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവരുടെ പ്രശംസയും മുഖ്യമന്ത്രി ഉയര്‍ത്തിക്കാട്ടി.
വിശ്രമിക്കാറായില്ല, അതിജാഗ്രത തുടരണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ലോക്‌ഡൗണ്‍ അവസാനിച്ചാല്‍ രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെത്തും. ഓരോ നിമിഷവും അതീവജാഗ്രതവേണം ; നേരിയ അശ്രദ്ധപോലും അപകടത്തിലേക്ക് നയിക്കും. കേരളം ഇപ്പോഴും സുരക്ഷിതമായ അവസ്ഥയിലല്ല എന്ന് എല്ലാവരും തിരിച്ചറിയണം അദ്ദേഹം പറഞ്ഞു.