രാജ്യം ഉറ്റുനോക്കിയ, നീണ്ട കാത്തിരിപ്പിനൊടുവില്‍ പതിനേഴാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് പ്രഖ്യാപനമായി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഏപ്രില്‍ 11 മുതല്‍ ഏഴ് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക.
കേരളത്തില്‍ മൂന്നാം ഘട്ട വോട്ടെടുപ്പിന്റെ ഭാഗമായി ഏപ്രില്‍ 23ന് ആണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ മേയ് 23ന്.
ഏപ്രില്‍ 11നാണ് ഒന്നാം ഘട്ട വോട്ടെടുപ്പ്. 20 സംസ്ഥാനങ്ങളിലായി 91 സീറ്റുകളിലേക്കാണ് ഒന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 18ന് നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പ് 13 സംസ്ഥാനങ്ങളിലായി 97 സീറ്റുകളിലേക്കാണ്.
ഏപ്രില്‍ 23ന് നടക്കുന്ന മൂന്നാം ഘട്ട വോട്ടെടുപ്പ് 115 സീറ്റുകളിലേക്കും ഏപ്രില്‍ 29ന് നടക്കുന്ന നാലാം ഘട്ട വോട്ടെടുപ്പ് ഒന്‍പത് സംസ്ഥാനങ്ങളിലെ 71 സീറ്റുകളിലേക്കുമാണ്.
മേയ് ആറിനാണ് അഞ്ചാം ഘട്ട വോട്ടെടുപ്പ്. ഏഴ് സംസ്ഥാനങ്ങളിലെ 51 സീറ്റുകളിലേക്ക.്
മേയ് 12നു നടക്കുന്ന ആറാം ഘട്ടത്തില്‍ ഏഴ് സംസ്ഥാനങ്ങളിലെ 54 സീറ്റുകളിലേക്കും മേയ് 19ന് നടക്കുന്ന ഏഴാം ഘട്ടത്തില്‍ എട്ട് സംസ്ഥാനങ്ങളിലെ 59 സീറ്റുകളിലേക്കും തിരഞ്ഞെടുപ്പ് നടക്കും.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാജ്യത്ത് പെരുമാറ്റചട്ടവും നിലവില്‍വന്നു. ക്രിമിനല്‍ കേസുള്ള സ്ഥാനാര്‍ഥികള്‍ക്ക് പ്രത്യേക മാനദണ്ഡവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഈ തെരഞ്ഞെടുപ്പില്‍ എല്ലാ വോട്ടിംഗ് മെഷീനും ഇവിഎം സംവിധാനത്തില്‍ വിവിപാറ്റ് ഒരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടിംഗ് യന്ത്രത്തില്‍ സ്ഥാനാര്‍ഥികളുടെ ചിഹ്നത്തോടൊപ്പം ചിത്രങ്ങളും ഉള്‍പ്പെടുത്തും. വോട്ട് ചെയ്യാന്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും നിര്‍ബന്ധമാക്കിയിട്ടുണ്ട്.